കോന്നി : കോന്നി നിയോജകമണ്ഡലത്തിൽ പുതിയതായി അനുവദിച്ച സംസ്‌ഥാന സർക്കാർ അധീനതയിൽ ഉള്ള സീതത്തോട് നേഴ്സിങ് കോളേജിൽ നവംബർ ഒന്നിന് വിദ്യാർത്ഥി പ്രവേശനം ആരംഭിക്കുമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു. സംസ്‌ഥാന സർക്കാർ അധീനതയിൽ സീതത്തോട്ടിൽ സെന്റർ ഫോർ പ്രൊഫഷണൽ അഡ്വാൻസ്ഡ് സ്റ്റഡീസ് ( CPAS ) ചുമതലയിലുള്ള നേഴ്സിങ് കോളേജാണ് പ്രവർത്തനം ആരംഭിക്കുന്നത്. കോളേജിൽ 30 സീറ്റാണ് അനുവദിച്ചിട്ടുള്ളത്. രാവിലെ 9.30ന് ആദ്യ വിദ്യാർത്ഥികളെ സ്വീകരിച്ച് കോളേജിലേക്ക് എത്തിക്കും.
2021 ൽ ആണ് സീതത്തോട്ടിൽ നേഴ്സിംഗ് കോളേജ് ഗവൺമെന്റ് പ്രഖ്യാപിച്ചത്. സീതത്തോട് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 14500 ചതുരശ്ര അടിയിലുള്ള 4 നില കെട്ടിടത്തിലാണ് കോളേജ് പ്രവർത്തനം ആരംഭിക്കുന്നത്. കോഴഞ്ചേരി ജില്ലാ ആശുപത്രി പേരന്റ് ആശുപത്രിയായി കോന്നി മെഡിക്കൽ കോളേജിൽ അഫിലിയേറ്റ് ചെയ്താണ് നേഴ്സിംഗ് കോളേജ് പ്രവർത്തിക്കുക. നിലവിൽ 45 ലക്ഷം രൂപയുടെ ഫർണിച്ചറുകളും ലാബ് ഉപകരണങ്ങളും ഇവിടെ എത്തിച്ചിട്ടുണ്ട്. സീതത്തോട് ഗ്രാമപഞ്ചായത്ത് 13 ലക്ഷം രൂപ ചിലവഴിച്ച് കെട്ടിടത്തിന്റെ അറ്റകുറ്റപ്പണിയും ഇലക്ട്രിഫിക്കേഷനും നടത്തിയിട്ടുണ്ട്. കോളേജിനു പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി ഗ്രാമപഞ്ചായത്ത് മൂന്ന് ഏക്കർ സ്ഥലം കണ്ടെത്തും.
മെന്റൽ ഹെൽത്ത് ഡിപ്പാർട്ട്മെന്റ്, ചൈൽഡ് ഹെൽത്ത് നേഴ്സിംഗ്, ഒബ്സ്ട്രാ സ്ട്രിക്സ് &ഗൈനക്കോളജി, കമ്മ്യൂണിറ്റി ഹെൽത്ത് നേഴ്സിംഗ്, മെഡിക്കൽ സർജിക്കൽ നേഴ്സിംഗ്, ഫൗണ്ടേഷൻ ഓഫ് നേഴ്സിംഗ് എന്നീ ഡിപ്പാർട്ട്മെന്റുകളാണ് കോളേജിൽ പ്രവർത്തിക്കുക. ആദ്യവർഷം നേഴ്സിങ് ഫൗണ്ടേഷൻ ഡിപ്പാർട്മെന്റും മെഡിക്കൽ സർജിക്കൽ നേഴ്സിംഗ് ഡിപ്പാർട്ട്മെന്റും ആണ് പ്രവർത്തിക്കുക. എൽ.ബി.എസ് മുഖാന്തരം ആണ് പ്രവേശന നടപടികൾ പൂർത്തിയാക്കിയത്. ആവശ്യമായ ജീവനക്കാരുടെ തസ്തികകളും സൃഷ്ടിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്, എന്നിവരുടെ നിരന്തരമായ ഇടപെടലുകൾ മൂലമാണ് ഈ അധ്യയന വർഷം തന്നെ വിദ്യാർത്ഥി പ്രവേശനം സാധ്യമാക്കാൻ സാധിച്ചതെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ അറിയിച്ചു. മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും സൗകര്യാർത്ഥം കോളേജിന്റെ ഔദ്യോഗിക ഉദ്ഘാടനം മറ്റൊരു ദിവസത്തേക്ക് തീരുമാനിക്കുമെന്നും എംഎൽഎ അറിയിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.