തിരുവനന്തപുരം : വർഗീയ ഇടപെടലിന് സ്ഥാനമില്ലെന്ന് കേരളം തെളിയിച്ചുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കളമശ്ശേരി സംഭവത്തിന്റെ പശ്ചാത്തലത്തിൽ വർഗീയ ധ്രൂവീകരണത്തിന് ചിലർ ശ്രമിക്കുന്നത് ഗൗരവമുള്ള കാര്യമാണ്. വർഗീയ ചേരിതിരിവ് ഉണ്ടാക്കി രാഷ്ട്രീയ നേട്ടമാണ് ഇവര്‍ ഉദ്ദേശിക്കുന്നത്. കേരളം ഒറ്റക്കെട്ടായി ഇതിനെ ചെറുക്കുമെന്ന് എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തില്‍ പറഞ്ഞു. മതനിരപേക്ഷതയ്ക്ക് സർക്കാരും പ്രതിപക്ഷവും ഒറ്റക്കെട്ടായി. സർക്കാർ നീക്കവും മികച്ചതായിരുന്നു. സർവകക്ഷിയോഗം വിളിച്ചത് മാതൃകാപരമായ നടപടിയായിരുന്നുവെന്നും എം വി ഗോവിന്ദൻ പ്രശംസിച്ചു. വർഗീയ ഇടപെടലിനൊന്നും സ്ഥാനമില്ലെന്ന് കേരളം വീണ്ടും തെളിയിച്ചു. നാടിന്റെ താൽപര്യത്തിന് വിരുദ്ധമായ നിലപാടാണ് ബിജെപിക്കുള്ളത്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ പ്രസ്താവന അപലപനീയമാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ന്യൂനപക്ഷങ്ങളെ സംഘപരിവാർ തമ്മിൽ തല്ലിക്കുന്നുവെന്നും ഗോവിന്ദൻ വിമര്‍ശിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.