കോഴഞ്ചേരി സെന്‍റ് തോമസ്‌ കോളേജിലെ സഹപാഠികൾ 40 വർഷത്തിനു ശേഷം ഒത്തുചേര്‍ന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : 40 വർഷം മുമ്പ് പ്രീഡിഗ്രീ ഒരുമിച്ചു പഠിച്ചവര്‍ ഒത്തുചേര്‍ന്നപ്പോള്‍ അത് പുതിയൊരു അനുഭവമായി. മിക്കവരും മുത്തശ്ശനും മുത്തശ്ശിയുമൊക്കെ ആയിക്കഴിഞ്ഞിരുന്നു. കോഴഞ്ചേരി സെന്‍റ് തോമസ് കോളേജിലെ 1980-82 പിഡിസി മാത്‌സ് ഗ്രൂപ്പ് ഒന്നിലെ സഹപാഠികളുടെ 40 വർഷത്തിന് ശേഷമുള്ള ഒത്തുചേരൽ തികച്ചും വ്യത്യസ്തമായിരുന്നു. സഹപാഠി ആണെന്നറിയാതെ ബ്ലോക്ക് മെമ്പറായ സൂസൺ പി. ജോണിനെ വിജയിപ്പിക്കാൻ വീടുകയറി മറ്റൊരു സഹപാഠിയായ നജീബ് റാവുത്തർ വോട്ടുപിടിച്ചു. ക്ലാസ്സ്മേറ്റ് ആണ് എന്ന് അറിയാതെ ഹെഡ്മാസ്റ്റർ റെജി കെ.മാത്യൂ ബ്ലോക്ക് മെമ്പറെ വിശിഷ്ടവ്യക്തിയായി വിളിക്കാൻ വീട്ടിൽ എത്തി.

ആറൻമുള മാലക്കരേത്ത് ഹോം സ്റ്റേയിൽ ചേർന്ന സ്നേഹ സംഗമം അഡ്വ.ജേക്കബ് ജോർജ്ജ് ഉദ്ഘാടനം ചെയ്തു. കോ-ഓർഡിനേറ്റർ പ്രമോദ് പി.ആർ അദ്ധ്യക്ഷത വഹിച്ചു. കോയിപ്രം മുൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് ചെയർ പേഴ്സൺ സൂസൻ ജോർജ്ജ് മുഖ്യ പ്രഭാഷണം നടത്തി. ഫാദർ.ബിനു ജോൺ ക്രിസ്തുമസ്-പുതുവത്സര സന്ദേശം നൽകി. സംസ്ഥാന ശിഷ്യ ശ്രേഷ്ഠ പുരസ്കാരം ചീഫ് കോ-ഓർഡിനേറ്റർ കെ.ജി.റെജി അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരായുള്ള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കലാ കെ.നായർ, സജി മാത്യു, സൂസൻ പി. ജോൺ, കെ.ജി.റെജി, അഡ്വ.സോണി പി.ഭാസ്കർ, എൽസമ്മ തോമസ്, കോശി ജോൺ , വർഗീസ് തോമസ്, രഞ്ജിഎം.ജോർജ്ജ്, നജീബ് റാവുത്തര്‍, ഗീതാ കുമാരി, അനിൽ കുമാർ, പ്രീത എ. ബി, തോമസ് എൻ.റ്റി. തുടങ്ങിയവർ പ്രസംഗിച്ചു.

MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട്ട് പുതിയ മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ക്ക് വിലക്ക് ; അനുമതി ഫ്രഷ് കട്ടിന് മാത്രം

0
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ പുതുതായി കോഴിമാലിന്യ സംസ്‌കാരണ പ്ലാന്റിന് അനുമതി നല്‍കുന്നില്ലെന്ന്...

ബിഹാറിലെ അശോക് ധാം ക്ഷേത്രത്തിൽ തിക്കും തിരക്കും ; ഏഴുപേർ മരിച്ചു

0
പാട്‌ന : ബിഹാറിലെ ലഖിസരായ് ജില്ലയിലുള്ള പ്രശസ്തമായ അശോക് ധാം ക്ഷേത്രത്തിൽ...

പാലാ നഗരസഭയിൽ കോൺഗ്രസ് വിമതർക്കിടയിലും ഭിന്നത ; മായാ രാഹുലിനെ ചെയർപേഴ്സണാക്കാനുള്ള നീക്കത്തിൽ അതൃപ്തി

0
കോട്ടയം : പാലാ നഗരസഭയിൽ കോൺഗ്രസ് വിമതർക്കിടയിലും ഭിന്നത. വിമത കൗൺസിലർ...

പാലക്കാട് വൻ ലഹരിവേട്ട ; ഒരു കോടിയുടെ ലഹരിയുമായി ദമ്പതികളടക്കം മൂന്ന് പേര്‍ പിടിയില്‍

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. ഒരു കിലോ എംഡിഎംഎയുമായി സ്ത്രീ ഉൾപ്പെടെ...