KSRTC മിന്നൽ പണിമുടക്കുകാർക്ക് ക്ലീൻചിറ്റ് ; അച്ചടക്ക നടപടി തള്ളി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: 2020 ൽ മിന്നൽ പണിമുടക്ക് നടത്തി തലസ്ഥാനത്ത് മണിക്കൂറുകളോളം ജനജീവിതം ദുരിതത്തിലാക്കിയ കെഎസ്ആ‍ർടിസി ജീവനക്കാരെ കുറ്റവിമുക്തരാക്കി. കുറ്റക്കാരെന്ന് കണ്ടെത്തിയ 61 ജീവനക്കാർക്കെതിരായ നടപടി മാനേജ്മെൻ്റ് അവസാനിപ്പിച്ചത് യൂണിയനുകളുടെ ശക്തമായ സമ്മർദ്ദത്തെ തുടർന്ന്. ഗതാഗത കുരുക്കിനിടെ കുഴഞ്ഞ വീണ ഒരാളെ ആശുപത്രിയിലെത്തിക്കാൻ വൈകിയതോടെ മരിച്ചതും വൻ ചർച്ചയായിരുന്നു. റൂട്ട് മാറി യാത്ര ചെയ്തുവെന്നാരോപിച്ച് സ്വകാര്യബസ്സിനെ തടഞ്ഞ കെഎസ്ആ‍ർടിസി ജീവനക്കരെ ഫോർട്ട് പോലീസ് കസ്റ്റഡിലെടുത്തപ്പോഴാണ് ജീവനക്കാർ മിന്നൽ പണിമുടക്ക് നടത്തിയത്. ബസ്സുകള്‍ റോഡിൽ നിർത്തിയിട്ടായിരുന്നു സമരം. നഗരം മണിക്കൂറോളം സ്തംഭിച്ചു. സമരം മറ്റ് ഡിപ്പോകളിലേക്ക് വ്യാപിച്ചതോടെ ജില്ലയിൽ ജനങ്ങളുടെ യാത്ര സ്തംഭിച്ചു. ഇതിനിടെ കിഴക്കോട്ടയിൽ വണ്ടികാത്തു നിന്ന കടകംപ്പള്ളി സ്വദേശി സുരേന്ദ്രൻ കുഴഞ്ഞു വീണു.

ഗതാഗതക്കുരുക്കഴിച്ച് പോലിസ് സുരേന്ദ്രനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സർക്കാരിനെയും പോലിസിനെയും മാനേജുമെൻറിനെയും വെല്ലുവിളിച്ചായിരുന്നു കെഎസ്ആർടിസി ജീവനക്കാരുടെ മിന്നൽ പണിമുടക്ക്. 2020 മാർച്ച് നാലിന് കസ്റ്റഡിലെടുത്തവരെ ജാമ്യത്തിൽ വിട്ടയച്ച ശേഷമാണ് സമരം അവസാനിപ്പിച്ചത്. കുറ്റക്കാർക്കെതികെ കർശന നടപടി, നിയവിരുദ്ധമായ ഡ്യൂട്ടി നിർത്തിയ ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും ഇതൊക്കെയായിരുന്ന അന്നത്തെ ഗതാഗതമന്ത്രിയുടെ പ്രഖ്യാപനം. സംഭവത്തെ കുറിച്ച് ജില്ലാ കളക്ടറും റിപ്പോർട്ട് തേടിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘മന്ത്രിമാര്‍ക്ക് പാര്‍ട്ടിയുടെ നിയന്ത്രണമില്ല’ ; വിമര്‍ശനവുമായി മുസ്‌ലിം ലീഗ് ഭാരവാഹികള്‍

0
മഞ്ചേശ്വരം : മുസ്‌ലിം ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റിയില്‍ പാര്‍ട്ടി മന്ത്രിമാര്‍ക്ക്...

മത്സരം ഇനി യുഡിഎഫും ​ബിജെപിയും തമ്മിൽ ; കേരളത്തിൽ എൽഡിഎഫ് അപ്രസക്തമാകും : കെ...

0
തിരുവനന്തപുരം: കേരളത്തിൽ ഇനി പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലായിരിക്കുമെന്ന് ബിജെപി ദേശീയ...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി : രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക...

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...