കുറ്റിച്ചൽ പഞ്ചായത്തിലെ ക്ലാർക്ക് തൂങ്ങിമരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കുറ്റിച്ചൽ പഞ്ചായത്തിലെ ക്ലാർക്ക് തൂങ്ങിമരിച്ചു. വെള്ളനാട് കുളക്കോട് അനൂപ് അവന്യൂവിൽ അഭിനവം വീട്ടിൽ സുനിൽകുമാർ (50) ആണ് ആത്മഹത്യ ചെയ്തത്. വീട്ടിലെ അടുക്കളയിൽ തൂങ്ങിയ നിലയിൽ ആണ് കണ്ടെത്തിയത്. സ്വകാര്യ സ്ഥാപനത്തിൽ നിന്നും ജോലികഴിഞ്ഞു രാത്രി എട്ട് മണിയോടെ വീട്ടിലെത്തിയ ഭാര്യ ആണ് തൂങ്ങി നിൽക്കുന്നത് കാണുന്നത്. ഇവരുടെ രണ്ടു മക്കൾ ബന്ധു വീട്ടിലായിരുന്നു. സാമ്പത്തിക തിരിമറികളെ തുടർന്ന് വിജിലൻസ് അന്വേഷണത്തിന്റെ പരിധിയിലായിരുന്നു ഇദ്ദേഹം. കൊവിഡ് കാലത്ത് വെള്ളനാട് ഗ്രാമപഞ്ചായത്തിൽ ക്ലാര്‍ക്ക് ആയിരുന്നു സുനിൽ കുമാർ.

ആ സമയത്ത് വെള്ളനാട് ഉറിയാക്കോട് സാരാഭായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ തുടങ്ങിയ ഡിഎൽസി നടത്തിപ്പിലെ സാമ്പത്തിക ക്രമക്കേട് നടന്നതിനെ തുടർന്ന് വിജിലൻസ് അന്വേഷണത്തിന്റെ പരിധിയിലായിരുന്നു. ഈ കേസിൽ അഞ്ചാം പ്രതി ആണ് സുനിൽകുമാർ. തുടർന്ന് തിരുവനന്തപുരം ഡയറക്ടറേറ്റ് ഓഫിസിലേക്കു മാറിയെങ്കിലും ജോലി ഭാരം കൂടുതലായാൽ ക്ലാർക്കായി കുറ്റിച്ചൽ ഗ്രാമ പഞ്ചായത്തിൽ എത്തിയിട്ട് ആറുമാസമായിട്ടേ ഉള്ളൂ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം ; ഓഗസ്റ്റ് 31 വരെ പാർക്കിങ്ങിന് നിരോധനം

0
കോഴിക്കോട്: നഗരത്തിലെ പ്രധാന പാതകളിലും ജങ്ഷനുകളിലും ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ്...

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...