അതിബുദ്ധിമാനായ മൊബൈൽ ഫോൺ മോഷ്ടാവ് കുടുങ്ങി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മൊബൈൽ ഫോൺ മോഷണം ഹരമാക്കിയ പ്രതിയെ തൃശൂർ കൊരട്ടിയിൽ നിന്നും പൊക്കി റാന്നി പോലീസ്. റാന്നി തെക്കേപ്പുറം ലക്ഷം വീട് കോളനി വിളയിൽ വീട്ടിൽ രാജേഷ് കുമാ(34)റാണ് ഇന്നലെ രാത്രി 11.45 ന് പോലീസ് സംഘത്തിന്റെ തന്ത്രപരമായ നീക്കത്തിൽ അറസ്റ്റിലായത്. പഴവങ്ങാടി കരികുളം മോതിരവയൽ വഞ്ചികപ്പാറത്തടത്തിൽ വാസുവിന്റെ ഭാര്യ രമണി (47) യുടെ വീടിന്റെ ഓടിളക്കിഅകത്തുകടന്ന് മുറിക്കുള്ളിൽ നിന്നും മകളുടെ സ്മാർട്ട്‌ ഫോണും മറ്റൊരു ഫോണും മോഷ്ടിച്ചതിന് റാന്നി പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതിയെ തൃശൂർ കൊരട്ടിയിൽ നിന്നും കസ്റ്റഡിയിലെടുത്തത്.

ഈമാസം 13 ന് പുലർച്ചെ 2 മണിയോടെയാണ് മോഷണം നടത്തി മുങ്ങിയത്. ഇയാളെപ്പറ്റി ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് റാന്നി പോലീസ് ഇൻസ്‌പെക്ടർ പി എസ് വിനോദിന്റെ നിർദേശപ്രകാരം എസ് ഐമാരായ എ പി അനീഷ്, ശ്രീഗോവിന്ദ്, സി പി ഓമാരായ ടി എ അജാസ്, രെഞ്ചു കൃഷ്ണ എന്നിവരടങ്ങുന്ന സംഘം സ്ഥലത്തെത്തി പിടികൂടി. മോഷണം നടന്ന വീട്ടിൽ നടത്തിയ ശാസ്ത്രീയ പരിശോധനയിൽ ശേഖരിച്ച വിരലടയാളങ്ങളും പോലീസ് ഫോട്ടോഗ്രാഫർ പകർത്തിയ ചിത്രങ്ങളും കേന്ദ്രീകരിച്ച് അന്വേഷണം മുന്നോട്ടുനീക്കിയ പോലീസ് സംഘത്തിന് ഉടനടി തന്നെ മോഷ്ടാവിനെ കുടുക്കാൻ സാധിച്ചു.

സ്ഥലത്ത് നിന്ന് കിട്ടിയ വിരലടയാളങ്ങൾ, കളമശ്ശേരി, പാല പോലീസ് സ്റ്റേഷനുകളിലെ മോഷണ ക്കേസുകളിലെടുത്ത രാജേഷിന്റെ വിരലടയാളങ്ങളുമായി ചേർന്നുവന്നതാണ് പ്രതിയിലേക്ക് വേഗം എത്താൻ സഹായകമായത്. ഇയാൾ കൊച്ചി ഇടപ്പള്ളി ടോൾ ജംഗ്ഷനിലെ ഒരു സ്ഥാപനത്തിൽ നിന്നും 25 ലക്ഷം രൂപയുടെ മൊബൈൽ ഫോണുകൾ കവർന്നുവെന്ന് അന്വേഷണത്തിൽ വെളിവായിരുന്നു. 46 മൊബൈൽ ഫോണുകളാണ് അവിടെനിന്നും വിദഗ്ദ്ധമായി മോഷ്ടിച്ചത്.

പരസ്യബോർഡിന്റെ പണി ചെയ്യുന്ന രാജേഷ്, രണ്ടുമാസം മുമ്പ് ഈ സ്ഥാപനത്തിൽ പരസ്യബോർഡിന്റെ ജോലിക്ക് എത്തിയിരുന്നു. പണി തീരുന്നതുവരെയുള്ള കാലയളവിൽ ആസൂത്രണം ചെയ്ത പദ്ധതി പ്രകാരമാണ് വൻ മോഷണം നടത്തിയത്. സംഭവദിവസം ബൈക്കിലെത്തിയ പ്രതി കടയുടെ സമീപത്തുള്ള മരത്തിലൂടെ കയറി കടയ്ക്കുമുകളിലെത്തി വാതിലിന്റെ വിജാഗിരി അറുത്തുമാറ്റി അകത്തുകടന്ന് മൊബൈൽ ഫോണുകൾ കവരുകയായിരുന്നു. സി സി ടി വിയിൽ പതിയാതിരിക്കാൻ ഹെൽമെറ്റ്‌ വച്ചാണ് കൃത്യം നടത്തിയതെന്ന് പോലീസിനോട് സമ്മതിച്ചു. കഴിഞ്ഞ 6 മാസത്തിനിടെ കടയിൽ വന്ന ആളുകളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഈ കേസിൽ രാജേഷ് കുടുങ്ങിയത്.

ബുദ്ധികൂർമതയോടെ മോഷണം നടത്തുന്ന പ്രതി ആർഭാടജീവിതം നയിച്ചുവരികയായിരുന്നു. പാലാ പോലീസ് സ്റ്റേഷൻ അതിർത്തിയിൽ ഇരുചക്രവാഹനം കവർന്ന കേസിലും റാന്നി പോലീസ് സ്റ്റേഷനിലെ കഠിന ദേഹോപദ്രവക്കേസിലും പ്രതിയായ ഇയാൾ നിലവിൽ മൂന്ന് കേസുകളിലായി റിമാൻഡിലായിട്ടുണ്ട്. രഹസ്യവിവരത്തെത്തുടർന്ന് കൊരട്ടിയിലെത്തി പ്രതിയെ കസ്റ്റഡിയിലെടുത്ത സംഘത്തിൽ എസ് ഐമായ അനീഷ്, ശ്രീഗോവിന്ദ്, സി പി ഓമാരായ അജാസ്, രെഞ്ചു എന്നിവരാണ് ഉണ്ടായിരുന്നത്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനാണ് പോലീസ് നീക്കം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’ആ കരാർ ഞങ്ങളുടെ നിലനിൽപ്പിനെ ബാധിക്കും’; അമേരിക്കയ്ക്കും ഇറാനുമെതിരെ യുഎന്നിൽ ആഞ്ഞടിച്ച് ഇസ്രയേൽ

0
ജനീവ: യുഎസ് ഇറാനുമായി ഒപ്പിട്ട സമാധാന കരാര്‍ ദോഷമെന്ന് വ്യക്തമാക്കി ഇസ്രയേലിന്റെ...

ലോകകപ്പിൽ എതിരാളികളെ മാത്രമല്ല ‘പാമ്പുകളെയും’ പേടിക്കണം; മൈതാനത്തെ പുതിയ വില്ലനെച്ചൊല്ലി വൻ ആശങ്കയിൽ താരങ്ങൾ!

0
വാഷിങ്ടണ്‍: മത്സരങ്ങളിലെ തന്ത്രങ്ങളെയും മാത്രമല്ല, പുല്ലുകള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്ന പാമ്പിനെയും പേടിക്കേണ്ട നിലയിലാണ്...

അഭിജിത്ത് ദീപ്കെയെ കൈയേറ്റം ചെയ്ത കേസിൽ ജാമ്യം ലഭിച്ച പ്രതികൾക്ക് പോലീസ് സ്റ്റേഷന് പുറത്ത്...

0
ജയ്പുർ: കോക്റോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജിത്ത് ദീപ്കെയെ കൈയേറ്റം ചെയ്ത...

മാസപ്പടി കേസിൽ പിണറായി വിജയന്റെ മകൾ വീണ ടിയുടെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി

0
കൊച്ചി: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ...