മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്‍റെ സുരക്ഷ വര്‍ധിപ്പിക്കുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്‍റെ സുരക്ഷ വര്‍ധിപ്പിക്കുന്നു. സുരക്ഷ സംബന്ധിച്ച കാര്യങ്ങള്‍ അവലോകനം ചെയ്യാന്‍ സമിതിക്ക്​ രൂപം നല്‍കും. സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത്​ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തരവകുപ്പ് സെക്രട്ടറിയുടെ ഉത്തരവ്. ക്ലിഫ് സുരക്ഷ അവലോകനം ചെയ്യാന്‍ ഡി.ഐ.ജിയുടെ നേതൃത്വത്തിലാണ് സമിതി രൂപവത്​കരിക്കുക.

വി.ഐ.പികളുടെയും മറ്റും സുരക്ഷാകാര്യങ്ങള്‍ ഏകോപിപ്പിക്കാനായി ഒരു എസ്​.പിയുടെ പ്രത്യേക തസ്തികയും സൃഷ്​ടിക്കും. ദിവസങ്ങള്‍ക്ക്​ മുമ്പ് പ്രതിഷേധത്തിനിടെ ക്ലിഫ്​ ഹൗസിന് മുന്നില്‍ സുരക്ഷാ വീഴ്ചയുണ്ടായതില്‍ മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പോലീസിനെ വെട്ടിച്ച്‌ പ്രതിഷേധക്കാര്‍ ക്ലിഫ്​ ഹൗസിന്റെ ഗേറ്റ് വരെയെത്തി.

സുരക്ഷാ വീഴ്ചയില്‍ സിറ്റി പോലീസ് കമ്മീഷണറോട്​ അന്ന്​ ​വിശദീകരണവും തേടിയിരുന്നു. അഞ്ച് പോലീസുകാരെ സസ്പെന്‍ഡ് ചെയ്യുകയുമുണ്ടായി. ഈ സംഭവത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് സുരക്ഷ വര്‍ധിപ്പിക്കാന്‍ തീരുമാനം. ഈ ഭാഗത്ത്​ നിരവധി മന്ത്രി വസതികളുമുണ്ട്​. അതിനാല്‍ പ്രദേശം അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിക്കണമെന്ന ശുപാര്‍ശയും പരിഗണനയിലുണ്ട്​.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....