കാലാവസ്‌ഥാ വ്യതിയാനം : മയിലുകള്‍ കൂട്ടമായി നാട്ടിലേക്ക്‌

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : മഴക്കാലത്തും നാട്ടില്‍ മയിലുകളുടെ കുടിയേറ്റം. കനത്ത മഴപെയ്യുന്ന വേളയില്‍ മയിലുകള്‍ നാട്ടിലേക്കെത്തുന്ന പതിവില്ല. എന്നാല്‍ ഇക്കുറിഈ പതിവ്‌ തെറ്റിച്ചാണ്‌ മയിലുകള്‍ ധാരാളമായി കുടിയേറിയിരിക്കുന്നത്‌. കാലംതെറ്റിയുള്ള മയിലുകളുടെ വരവിനെ പഴമക്കാര്‍ പല തരത്തിലും വ്യാഖ്യാനിക്കുന്നുണ്ട്‌. പുല്ലാട്‌, മല്ലപ്പള്ളി, പെരുമ്പെട്ടി, കോട്ടാങ്ങല്‍ തുടങ്ങിയ പ്രദേശങ്ങളിലാണ്‌ അടുത്ത ദിവസങ്ങളില്‍ മയിലുകള്‍ എത്തിയത്‌. കഴിഞ്ഞ ഒരാഴ്‌ചയ്‌ക്കിടെ 5 തവണയാണ്‌ പെരുമ്പെട്ടിയില്‍ മയിലുകളെത്തിയത്‌. രണ്ടു പെണ്‍മയിലും ഒരു ആണ്‍മയിലുമാണ്‌ ഇപ്പോള്‍ സ്‌ഥിരമായെത്തുന്നത്‌. പെരുമ്പെട്ടി പാടശേഖരത്തോടു ചേര്‍ന്ന പ്രദേശങ്ങളിലാണ്‌ ഇവ വട്ടംചുറ്റുന്നത്‌. ചിലയിടങ്ങളില്‍ വീടിന്റെ പിന്നാമ്പുറങ്ങളിലും അടുക്കളത്തോട്ടങ്ങളിലും ചുറ്റിത്തിരിഞ്ഞ്‌നാശം വിതയ്‌ക്കുന്നുണ്ട്‌. പ്രളയത്തിനുശേഷം തുടര്‍ച്ചയായി ഈ പ്രദേശങ്ങളില്‍ നിരവധി മയിലുകളാണ്‌ എത്തുന്നത്‌. കാലാവസ്‌ഥ വ്യതിയാനമാണ്‌ ഇതിനു പ്രധാന കാരണമായി പറയുന്നത്‌.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാള പള്ളിപ്പുറത്ത് വീട്ടുകിണറ്റിൽ അജ്ഞാതന്റെ മൃതദേഹം

0
തൃശൂർ: മാള പള്ളിപ്പുറത്ത് വീട്ടുകിണറ്റിൽ അജ്ഞാതന്റെ മൃതദേഹം. തൃശൂർ മാള പള്ളിപ്പുറത്ത്...

​​ഗോൾഡൻ മണിക്കൂറിൽ തിരച്ചിലിൽ വീഴ്ച പറ്റിയത് സമ്മതിച്ച് മന്ത്രി വി ഇ അബ്ദുൽ ​ഗഫൂർ

0
കൊല്ലം: ​​ഗോൾഡൻ മണിക്കൂറിൽ തിരച്ചിലിൽ വീഴ്ച പറ്റിയത് സമ്മതിച്ച് മന്ത്രി വി...

ഗുണ്ടൽപേട്ടിലേക്ക് വനിതകളുടെ വൻ തിരക്ക്; പ്രിയദർശിനി ബസുകളിൽ യാത്രാക്കാർ നിയന്ത്രണാതീതം

0
ബത്തേരി: സ്ത്രീകൾക്ക് ഏർപ്പെടുത്തിയ യാത്രാസൗജന്യത്തിന്റെ ആനുകൂല്യം തേടി കർണാടകയിലെ ഗുണ്ടൽപേട്ടിലെ...

യുഡിഎഫ് സർക്കാരിന്റെ അതിക്രമങ്ങൾക്ക് വനിതാ ജീവനക്കാർ ഇരകളാകുന്നവെന്ന് വീണാ ജോർജ്

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ അതിക്രമങ്ങൾക്ക് വനിതാ ജീവനക്കാർ ഇരകളാകുന്നവെന്ന് വീണാ ജോർജ്....