പത്തനംതിട്ട : കാലാവസ്ഥാ വ്യതിയാനം ഈ വർഷത്തെ റബർ ടാപ്പിംഗിനെ ബാധിച്ചപ്പോൾ ജില്ലയിലെ കർഷർ ആകെ ദുരിതത്തിലായി. അഞ്ച് മാസത്തോളം നീണ്ട ചൂടിന് പിന്നാലെ തുടർച്ചയായി മഴ പെയ്തു. ഒരു ദിവസം പോലും വ്യത്യാസമില്ലാതെ കാലവർഷവുമെത്തി. ടാപ്പിംഗിനിറങ്ങാൻ കർഷകർക്ക് കഴിയുന്നില്ല. ജില്ലയിലെ റബർത്തോട്ടങ്ങളിൽ പ്രതിസന്ധി തുടരുകയാണ്. കനത്തച്ചൂടിനെ തുടർന്ന് അഞ്ച് മാസത്തോളം ടാപ്പിംഗ് നിറുത്തിയിരുന്നു. ചൂടിന്റെ കാഠിന്യം വരുത്തിയ നഷ്ടങ്ങൾക്കിടെയാണ് വേനൽമഴ ശക്തമായത്. സാധാരണ വേനൽ മഴയ്ക്കിടെ കുറച്ച് ദിവസങ്ങൾ ടാപ്പിംഗിന് ലഭിക്കുമായിരുന്നു. എന്നാൽ ഇത്തവണ കർഷകർക്ക് തോട്ടങ്ങളിൽ ഇറങ്ങാനായില്ല. മരങ്ങളിൽ മഴമറയിടാനും സമയം ലഭിച്ചില്ല. അന്താരാഷ്ട്ര വിപണിയിൽ റബറിന്റെ വില കുതിച്ചുയരുകയാണ്. കിലോയ്ക്ക് മൂന്ന് ഡോളർ വരെ ലഭിക്കും. സംസ്ഥാനത്ത് കിലോയ്ക്ക് 200 രൂപ വരെ വിലയുണ്ട്. സാഹചര്യം പ്രയോജനപ്പെടുത്താൻ വിപണിയിൽ റബർ കുറവാണ്. കാലാവസ്ഥ അനുകൂലമായിരുന്നെങ്കിൽ റബറിന് നല്ല വില കിട്ടുമായിരുന്നുവെന്ന് കർഷകർ പറയുന്നു.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























