ആലപ്പുഴ : വാട്ടര്‍ ടാങ്കിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി കപ്പലണ്ടി കച്ചവടക്കാരന്‍. കേരള വാട്ടര്‍ അതോറിറ്റിയുടെ രാമങ്കരി ടൗണിലുള്ള വാട്ടര്‍ ടാങ്കിന് മുകളില്‍ കയറിയാണ് കപ്പലണ്ടി കച്ചവടക്കാരനായ ട്രിബ്ളി (52) ആത്മഹത്യാ ഭീഷണി മുഴക്കുന്നത്. ഇയാളെ അനുനയിപ്പിക്കാനുള്ള നീക്കവുമായി പോലീസും നാട്ടുകാരും സ്ഥലത്തുണ്ട്.
വ്യത്യസ്ത ആവശ്യങ്ങളാണ് ട്രിബ്ളി ഉന്നയിക്കുന്നതെന്ന് പോലീസ് പറയുന്നു. ഇയാളുടെ പേരിലുള്ള ഒരു കേസ് ഒഴിവാക്കണമെന്നും കുടുംബ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. തന്‍റെ പേരില്‍ കേസ് കെട്ടിച്ചമച്ചതാണെന്നാണ് ട്രിബ്ളി പറയുന്നത്. കുടുംബവുമായി അകന്നു കഴിയുകയാണ് ട്രിബ്ളി. മക്കളെ കാണണമെന്ന ആവശ്യവും ട്രിബ്ളി ഉന്നയിക്കുന്നുണ്ട്.
ട്രിബ്ളിയുടെ ഭാര്യ, മകള്‍, സഹോദരി തുടങ്ങിയവരെ സ്ഥലത്തെത്തിച്ചത് അനുനയിപ്പിക്കാനുള്ള ശ്രമവും പോലീസ് നടത്തുന്നുണ്ട്. ട്രിബ്ളി ടാങ്കിന് മുകളില്‍ നിന്ന് ചാടുകയാണെങ്കില്‍ അത് തടയാനും അപകടം ഒഴിവാക്കാനും ഫയര്‍ഫോഴ്സിനെ വിളിച്ചിട്ടുണ്ട്.