ഭക്ഷ്യധാന്യ ഉല്‍പാദനം ഇത്തവണ പുതിയ റെക്കോര്‍ഡിലെത്തുമെന്ന് കേന്ദ്രം

For full experience, Download our mobile application:
Get it on Google Play

ദില്ലി : രാജ്യത്തെ ഭക്ഷ്യധാന്യ ഉല്‍പാദനത്തില്‍ റെക്കോര്‍ഡ് നേട്ടമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഭക്ഷ്യധാന്യത്തിന്റെ കണക്ക് കാര്‍ഷിക മന്ത്രാലയം പുറത്തുവിട്ടു. 150.50 ദശലക്ഷം ടണ്‍ ഭക്ഷ്യധാന്യം ഈ സാമ്പത്തിക വര്‍ഷം ഉല്‍പാദിപ്പിക്കുമെന്നാണ് പ്രതീക്ഷ. ഖാരിഫ് എണ്ണക്കുരു ഉല്‍പാദനത്തില്‍ കുറവുണ്ടാകും. 26 ദശലക്ഷം ടണ്‍ എണ്ണക്കുരു ഉല്‍പാദിപ്പിക്കുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും 2.33 ദശലക്ഷം ടണ്ണിന്റെ കുറവുണ്ടാകും. കഴിഞ്ഞ വര്‍ഷം 24.03 ദശലക്ഷം ടണ്‍ ആയിരുന്നു ഉല്‍പാദനം.

ഖാരിഫ് വിളയില്‍ നിന്ന് മാത്രം 2021-22 വര്‍ഷത്തില്‍ 150.50 ദശലക്ഷം ടണ്‍ വിളവ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ശരാശരി ഉല്‍പാദനത്തേക്കാള്‍ 12.71 ദശലക്ഷം ടണ്‍ അധികമായിരിക്കുമിതെന്നും മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ഖാരിഫ് സീസണില്‍ 149.56 ദശലക്ഷം ടണ്‍ ആയിരുന്നു ഉല്‍പാദനം. 151.43 ദശലക്ഷം ടണ്‍ ആയിരുന്നു സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ അരി ഉല്‍പാദനം 107.04 ദശലക്ഷം ടണ്‍ ആയി വര്‍ധിക്കുമെന്നും പ്രതീക്ഷിക്കുന്നു.

കരിമ്പ് ഉല്‍പാദനം 419.25 ദശലക്ഷം ടണ്‍ ആയി വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പരുത്തി ഉല്‍പാദനത്തിലും വര്‍ധനവുണ്ടായേക്കും. 36.21 ദശലക്ഷം ടണ്ണാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. എണ്ണക്കുരു ഉല്‍പാദനം ഇടിഞ്ഞാല്‍ വരും മാസങ്ങളില്‍ ഭക്ഷ്യ എണ്ണയ്ക്ക് വില വര്‍ധിച്ചേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിന്റെ കാര്‍ഷിക സൗഹൃദമായ നയങ്ങള്‍, കര്‍ഷകരുടെ കഠിനാധ്വാനം, ശാസ്ത്രജ്ഞരുടെ പ്രാവീണ്യം എന്നിവ കാരണം ഉല്‍പാദനം മെച്ചപ്പെട്ടതായി കാര്‍ഷിക മന്ത്രി നരേന്ദ്ര സിങ് തോമര്‍ പ്രസ്താവനയില്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴ ശക്തം ; 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

0
തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ...

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...