Friday, March 21, 2025 5:52 pm

സുകുമാരന്‍ നായരില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ട് ; സഹായിച്ചതും അഭയം തന്നതും എന്‍എസ്എസ് ; ആ ബന്ധം ആരുവിചാരിച്ചാലും മുറിച്ചുമാറ്റാന്‍ കഴിയില്ല’ : രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

കോട്ടയം: മതനിരപേക്ഷതയുടെ ബ്രാന്‍ഡ് ആണ് എന്‍എസ്എസ്സെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അത് ഉയര്‍ത്തിപ്പിടിക്കാന്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്ക് കഴിയുന്നുണ്ടെന്നും എന്‍എസ്എസുമായുള്ള ആത്മബന്ധം ആരുവിചാരിച്ചാലും മുറിച്ചു മാറ്റാനാവില്ലെന്നും ചെന്നിത്തല പറഞ്ഞു. മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മന്നത്തിന്റെ കയ്യിലുള്ള വടിയുടെ അദൃശ്യമായ ഒന്ന് സുകുമാരന്‍ നായരുടെ കൈയിലുണ്ടെന്ന് ചെന്നിത്തല പറഞ്ഞു. എന്‍എസ്എസിനെതിരെ വരുന്ന ഓരോ അടിയും തടുക്കാനുള്ളതാണ് ആ വടി. രാഷ്ട്രീയ രംഗത്ത് ഇടപെടേണ്ട സമയത്തെല്ലാം എന്‍എസ്എസ് ഇടപെട്ടിട്ടുണ്ട്. ആവശ്യമായ ഘട്ടങ്ങളില്‍ ജി സുകുമാരന്‍ നായര്‍ ഇടപെടുന്നത് ആശാവഹമാണ്. അതില്‍നിന്ന് തന്നെപ്പോലുള്ളവര്‍ക്ക് ഒരുപാട് പഠിക്കാനുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

കോളജ് പഠനകാലം മുതലാണ് എന്‍എസ്എസുമായി താന്‍ ബന്ധപ്പെടുന്നതെന്ന് ചെന്നിത്തല പറഞ്ഞു. എസ്എസ്എല്‍സിക്ക് തനിക്ക് ഫസ്റ്റ് ക്ലാസിന് അഞ്ച് മാര്‍ക്ക് കുറവായിരുന്നു. അന്ന് വീടിനടുത്തുള്ള കോളജില്‍ ഉപരിപഠനത്തിന് അപേക്ഷ നല്‍കി. റാങ്ക് ലിസ്റ്റില്‍ താന്‍ അഞ്ചാമനായിരുന്നു. ഈ സമയത്ത് താന്‍ കെഎസ് യു പ്രവര്‍ത്തകനുമായിരുന്നു. ഈ കോളജില്‍ താന്‍ പഠിച്ചാല്‍ അവിടുത്തെ അന്തീരിക്ഷം തകര്‍ക്കുമെന്ന് ആരോ ഊമക്കത്ത് അയച്ചു. തനിക്ക് കോളജില്‍ പ്രവേശനം നിഷേധിച്ചു. മറ്റൊരിടത്തും അപേക്ഷ കൊടുത്തിരുന്നില്ല. ഒടുവില്‍ അച്ഛന്‍ എന്നെയും കൂട്ടി എന്‍എസ് എസ് കോളജിലെത്തി. അവിടെ പ്രവേശനത്തിനുള്ള അപേക്ഷ നല്‍കാനുള്ള സമയം കഴിഞ്ഞിരുന്നു. എന്നിട്ടും അവര്‍ അപേക്ഷ വാങ്ങി പ്രവേശനം തന്നു. തന്നെ സഹിയിച്ചതും തനിക്ക് അഭയം തന്നതും എന്‍എസ്എസ് ആയിരുന്നു. ആ ബന്ധം ആരുവിചാരിച്ചാലും മുറിച്ചുമാറ്റാന്‍ കഴിയില്ല. അവിടെ നിന്നാണ് തന്റെ പൊതുജീവിതം ആരംഭിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പോക്‌സോ കേസിലെ അതിജീവിതയുടെ വിവരങ്ങള്‍ സമൂഹമാധ്യമം വഴി പ്രചരിപ്പിച്ചയാള്‍ കോട്ടക്കലില്‍ പിടിയില്‍

0
മലപ്പുറം: പോക്‌സോ കേസിലെ അതിജീവിതയുടെ വിവരങ്ങള്‍ സമൂഹമാധ്യമം വഴി പ്രചരിപ്പിച്ചയാള്‍ കോട്ടക്കലില്‍...

മുസ്‌ലിം സമുദായത്തിന്റെ മുന്നേറ്റത്തിന് വിദ്യാഭ്യാസം അനിവാര്യം ; നിതിൻ ഗഡ്കരി

0
നാഗ്പൂർ: മുസ്‌ലിം സമുദായത്തിന്റെ മുന്നേറ്റത്തിനും ഉയർച്ചക്കും വിദ്യാഭ്യാസം അനിവാര്യമാണെന്ന് കേന്ദ്ര മന്ത്രി...

മലപ്പുറം പെരിന്തൽമണ്ണ താഴെക്കോട് പി ടി എം ഹയർ സെക്കൻഡറി സ്കൂളിലുണ്ടായ വിദ്യാർത്ഥി സംഘർഷത്തിൽ...

0
മലപ്പുറം: മലപ്പുറം പെരിന്തൽമണ്ണ താഴെക്കോട് പി ടി എം ഹയർ സെക്കൻഡറി...

യുപിയിലെ 29കാരന്റെ ക്രൂരകൊലയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

0
ലഖ്നൗ: ഉത്തർപ്രദേശിലെ മീറഠിൽ മർച്ചന്റ് നേവി ഉദ്യോ​ഗസ്ഥനായ യുവാവിനെ ഭാര്യയും ആൺസുഹൃത്തും...