സുകുമാരന്‍ നായരില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ട് ; സഹായിച്ചതും അഭയം തന്നതും എന്‍എസ്എസ് ; ആ ബന്ധം ആരുവിചാരിച്ചാലും മുറിച്ചുമാറ്റാന്‍ കഴിയില്ല’ : രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

കോട്ടയം: മതനിരപേക്ഷതയുടെ ബ്രാന്‍ഡ് ആണ് എന്‍എസ്എസ്സെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അത് ഉയര്‍ത്തിപ്പിടിക്കാന്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്ക് കഴിയുന്നുണ്ടെന്നും എന്‍എസ്എസുമായുള്ള ആത്മബന്ധം ആരുവിചാരിച്ചാലും മുറിച്ചു മാറ്റാനാവില്ലെന്നും ചെന്നിത്തല പറഞ്ഞു. മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മന്നത്തിന്റെ കയ്യിലുള്ള വടിയുടെ അദൃശ്യമായ ഒന്ന് സുകുമാരന്‍ നായരുടെ കൈയിലുണ്ടെന്ന് ചെന്നിത്തല പറഞ്ഞു. എന്‍എസ്എസിനെതിരെ വരുന്ന ഓരോ അടിയും തടുക്കാനുള്ളതാണ് ആ വടി. രാഷ്ട്രീയ രംഗത്ത് ഇടപെടേണ്ട സമയത്തെല്ലാം എന്‍എസ്എസ് ഇടപെട്ടിട്ടുണ്ട്. ആവശ്യമായ ഘട്ടങ്ങളില്‍ ജി സുകുമാരന്‍ നായര്‍ ഇടപെടുന്നത് ആശാവഹമാണ്. അതില്‍നിന്ന് തന്നെപ്പോലുള്ളവര്‍ക്ക് ഒരുപാട് പഠിക്കാനുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

കോളജ് പഠനകാലം മുതലാണ് എന്‍എസ്എസുമായി താന്‍ ബന്ധപ്പെടുന്നതെന്ന് ചെന്നിത്തല പറഞ്ഞു. എസ്എസ്എല്‍സിക്ക് തനിക്ക് ഫസ്റ്റ് ക്ലാസിന് അഞ്ച് മാര്‍ക്ക് കുറവായിരുന്നു. അന്ന് വീടിനടുത്തുള്ള കോളജില്‍ ഉപരിപഠനത്തിന് അപേക്ഷ നല്‍കി. റാങ്ക് ലിസ്റ്റില്‍ താന്‍ അഞ്ചാമനായിരുന്നു. ഈ സമയത്ത് താന്‍ കെഎസ് യു പ്രവര്‍ത്തകനുമായിരുന്നു. ഈ കോളജില്‍ താന്‍ പഠിച്ചാല്‍ അവിടുത്തെ അന്തീരിക്ഷം തകര്‍ക്കുമെന്ന് ആരോ ഊമക്കത്ത് അയച്ചു. തനിക്ക് കോളജില്‍ പ്രവേശനം നിഷേധിച്ചു. മറ്റൊരിടത്തും അപേക്ഷ കൊടുത്തിരുന്നില്ല. ഒടുവില്‍ അച്ഛന്‍ എന്നെയും കൂട്ടി എന്‍എസ് എസ് കോളജിലെത്തി. അവിടെ പ്രവേശനത്തിനുള്ള അപേക്ഷ നല്‍കാനുള്ള സമയം കഴിഞ്ഞിരുന്നു. എന്നിട്ടും അവര്‍ അപേക്ഷ വാങ്ങി പ്രവേശനം തന്നു. തന്നെ സഹിയിച്ചതും തനിക്ക് അഭയം തന്നതും എന്‍എസ്എസ് ആയിരുന്നു. ആ ബന്ധം ആരുവിചാരിച്ചാലും മുറിച്ചുമാറ്റാന്‍ കഴിയില്ല. അവിടെ നിന്നാണ് തന്റെ പൊതുജീവിതം ആരംഭിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുടുംബസ്വത്തും ജോലിയും ലക്ഷ്യം ; അമ്മയെ കൊലപ്പെടുത്തിയ മകൾ ഉൾപ്പെടെ 7 പേർ പിടിയിൽ

0
ജയ്പുർ : കുടുംബസ്വത്ത് കൈക്കലാക്കാനും സർക്കാർ ജോലി സ്വന്തമാക്കാനും വാടകക്കൊലയാളിയെ ഉപയോഗിച്ച്...

കോന്നിയില്‍ പതിനേഴുകാരന്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

0
കോന്നി : കോന്നിയില്‍ പതിനേഴ് വയസുകാരനെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍...

കലഞ്ഞൂരില്‍ കാര്‍ ഇലക്‌ട്രിക് പോസ്റ്റിലേക്ക് ഇടിച്ച് കയറി

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കലഞ്ഞൂരില്‍ നിയന്ത്രണം വിട്ട...

കൂടലില്‍ ബൈക്ക് അപകടത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടു

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കൂടലില്‍ നടന്ന ബൈക്ക്...