Saturday, June 15, 2024 3:53 am

കൂളിമാട് പാലം തകര്‍ന്ന സംഭവം ; വിശദമായ പരിശോധന വേണമെന്ന് വിജിലൻസ് വിഭാഗം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കൂളിമാട് പാലം തകർന്ന സംഭവത്തിൽ വിശദമായ പരിശോധന വേണമെന്ന് വിജിലൻസ് വിഭാഗം. തകർന്ന ബീമുകൾക്ക് പകരം പുതിയത് സ്ഥാപിക്കേണ്ടിവരും. ഹൈഡ്രാളിക് ജാക്കിയുടെ പിഴവാണോ അപകട കാരണം എന്നത് പരിശോധനകൾക്ക് ശേഷമേ വ്യക്തമാകൂ എന്നും പിഡബ്ല്യുഡി വിജിലൻസ് വിഭാഗം വ്യക്തമാക്കി. കോഴിക്കോട് – മലപ്പുറം ജില്ലകളിലെ തമ്മിൽ ബന്ധിപ്പിക്കുന്ന കൂളിമാട് കടവ് പാലത്തിന്റെ മൂന്ന് പ്രധാന ബീമുകളാണ് കഴിഞ്ഞ ദിവസം തകർന്നു വീണത്. അടിയന്തിര അന്വേഷണത്തിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി നിർദേശിച്ചതിന്റെ തൊട്ടു പുറകെയാണ് ആഭ്യന്തര അന്വേഷണ വിഭാഗം പരിശോധനക്കെത്തിയത്.

തകർന്ന ബിമുകള്‍, പാലത്തിന്റെ ശേഷിക്കുന്ന ഭാഗം എന്നിവ വിജിലൻസ് സംഘം പരിശോധിച്ചു. നിർമാണ ചുമതല ഉണ്ടായിരുന്ന ഉദ്യോഗസ്ഥരുടെത് ഉൾപ്പെടെ വിശദമൊഴി സംഘം രേഖപ്പെടുത്തും. പാലത്തിന് ഘടനാപരമായ പ്രശ്നങ്ങളോ നിർമാണത്തിൽ അപാകത ഉണ്ടോ എന്ന് തുടർ പരിശോധനകളിൽ വ്യക്തമാകും. വിവര ശേഖരണം നടത്തുന്നതിന്റെ ഭാഗമായി പരിസരവാസികളിൽ നിന്നുൾപ്പെടെ സംഘം വരും ദിവസങ്ങളിൽ മൊഴിയെടുക്കും. ഹൈഡ്രോളിക് ജക്കിക്ക് വന്ന പിഴവ് എന്നാണ് റോഡ് ഫണ്ട് ബോർഡ് നൽകിയ പ്രാഥമിക റിപ്പോർട്ട് എന്നാണ് സൂചന. ഇതുൾപ്പെടെ പരിഗണിച്ച ശേഷമാകും വിജിലൻസ് സംഘം അന്തിമ റിപ്പോർട്ട് നൽകുക.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ; വൃദ്ധദമ്പതികൾക്ക് പരിക്ക്, വീട് തകർന്നു

0
കൊല്ലം: കൊല്ലം അഞ്ചൽ പനയം ചേരിയിൽ ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ച് വൃദ്ധ...

പ്രവാസികൾ ആധാർ കാർഡ് പുതുക്കണോ? എൻആർഐകൾക്ക് ഓൺലൈനായി അപ്‌ഡേറ്റ് ചെയ്യാനുള്ള വഴി ഇതാ

0
നാട്ടിൽ താമസിക്കുന്നവർക്ക് മാത്രമല്ല, പ്രവാസികളായ ഇന്ത്യക്കാർക്കും ഇന്നത്തെക്കാലത്ത് ആധാർ കാർഡ് വളരെ...

ചന്ദ്രയാൻ 1 മിഷൻ ഡയറക്ടർ ശ്രീനിവാസ് ഹെഗ്ഡെ അന്തരിച്ചു

0
ഹൈദരാബാദ്: ചന്ദ്രയാൻ 1 മിഷൻ ഡയറക്ടർ ശ്രീനിവാസ് ഹെഗ്ഡെ അന്തരിച്ചു. 71...

മന്ത്രിയായ ശേഷം ആദ്യമായി ഗുരുവായൂരിൽ ദർശനം നടത്തി സുരേഷ് ഗോപി

0
തൃശൂര്‍: കേന്ദ്ര സഹമന്ത്രിയായതിന് പിന്നാലെ ഇഷ്ടദേവനെത്തേടി സുരേഷ് ഗോപി ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി....