സിംല : ഹിമാചല്‍ പ്രദേശിലെ കുളുവില്‍ മേഘ വിസ്‌ഫോടനത്തെത്തുടര്‍ന്ന് മിന്നല്‍ പ്രളയം. നാലു പേര്‍ വെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയതായി റിപ്പോര്‍ട്ട്. സിംലയില്‍ മണ്ണിടിച്ചിലില്‍ ഒരാള്‍ മരിച്ചു. ഇന്നു രാവിലെയാണ് കുളുവില്‍ മേഘ വിസ്‌ഫോടനമുണ്ടായത്. പലയിടത്തും ഉരുള്‍പൊട്ടല്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. ചലാല്‍ മേഖലയില്‍ നാലു പേര്‍ പ്രളയത്തില്‍ ഒഴുകിപ്പോയി. ഏതാനും കന്നുകാലികളും ഒഴുകിപ്പോയിട്ടുണ്ട്. മണ്ണിടിച്ചില്‍ മൂലം ഗതാഗതം തടസ്സപ്പെട്ടതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്കു മേഖലയില്‍ എത്താനായിട്ടില്ല.
ഹിമാചല്‍ പ്രദേശിലെ കുളുവില്‍ മേഘ വിസ്‌ഫോടനത്തെത്തുടര്‍ന്ന് മിന്നല്‍ പ്രളയം
RECENT NEWS
Advertisment