മേഘചലനങ്ങൾ വളരെ വേഗതയിലാണ് , ജാ​ഗ്രത പാലിക്കണമെന്ന് മന്ത്രി കെ രാജൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് കുറവുണ്ടാകില്ലെന്ന് മന്ത്രി കെ രാജൻ. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ജാ​ഗ്രത പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. 85 മുതൽ 90 കിലോമീറ്റർ വരെ വേഗതയിൽ ഇന്നലെ കാറ്റ് വീശിയെന്ന് മന്ത്രി അറിയിച്ചു. ആലുവ മുതൽ കോഴിക്കോട് വരെയുള്ള ഭാഗങ്ങളിൽ ഇപ്പോൾ കാറ്റിന്റെ വേഗത കാണിക്കുന്നുണ്ട്. ദിശ മാറാനുള്ള സാധ്യത ഉണ്ടെന്ന് മന്ത്രി അറിയിച്ചു. മേഘചലനങ്ങൾ വളരെ വേഗതയിലാണ്. മഴ കനക്കുമെന്നാണ് പ്രതീക്ഷിക്കേണ്ടത്. ജില്ലാ ഭരണകൂടങ്ങൾ നൽകുന്ന നിർദേശങ്ങൾ എല്ലാവരും പാലിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണം.

എല്ലാ ജില്ലകളിലും നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. അടിയന്തിരമായി മൂന്ന് എൻഡിആർഎഫ് സംഘങ്ങൾ കൂടെ സംസ്ഥാനത്ത് എത്തും. ഇതോടെ അഞ്ച് എൻഡിആർഎഫ് സംഘങ്ങളെ സംസ്ഥാനത്ത് വിന്യസിപ്പിക്കാൻ കഴിയും. മഴ പെട്ടെന്ന് അവസാനിക്കുമെന്ന് പറയാൻ കഴിയില്ല. ജില്ലാ കളക്ടർമാരോട് എല്ലാ മണിക്കൂറിലും വിവരങ്ങൾ നൽകണമെന്ന് നിർദേശിച്ചിട്ടുണ്ട്. സുരക്ഷിത കേന്ദ്രങ്ങൾ ഒരുക്കാൻ 3950 ക്യാമ്പുകൾ പ്രാഥമികമായി തയ്യാറാക്കിയിട്ടുണ്ട്. സം‌സ്ഥാനം സജ്ജമാണെന്നും ജനങ്ങളുടെ ഇടപെടലും ഉണ്ടാകണമെന്ന് മന്ത്രി പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​തട്ടിപ്പ് സംഘങ്ങളുടെ കെണിയിൽ വീഴരുത്; മ്യൂൾ അക്കൗണ്ടുകൾക്കെതിരെ മുന്നറിയിപ്പുമായി കേരള പോലീസ്

0
കൊച്ചി : സൈബര്‍ കുറ്റവാളികള്‍ തട്ടിപ്പിലൂടെ കൈക്കലാക്കുന്ന പണം സുരക്ഷിതമായി മാറ്റിയെടുക്കാന്‍...

അനധികൃത കുടിയേറ്റത്തിനെതിരെ കര്‍ശന നടപടി; ഓപ്പറേഷൻ മുക്തയിലൂടെ 105 ബംഗ്ലാദേശികൾ അറസ്റ്റിൽ

0
ബെം​ഗളൂരു: ന​ഗരത്തിലെ വിവിധയിടങ്ങളിലായി പൊലീസ് നടത്തിയ പരിശോധനയിൽ അനധികൃത കുടിയേറ്റക്കാരായ 105...

വിവാദങ്ങള്‍ക്കിടെ വീണ്ടും ആര്‍എസ്എസ് അനുബന്ധ സംഘടനയുടെ വേദിയിലെത്തി എംജി വൈസ് ചാന്‍സലര്‍

0
കൊല്ലം: ആര്‍എസ്എസ് അനുകൂല സംഘടനയുടെ പരിപാടിയില്‍ വീണ്ടും പങ്കെടുത്ത് എംജി വൈസ്...

പിറമാടം പള്ളിയിലെ സംഘർഷം; ദേവാലയങ്ങളിൽ ആരാധന തടസ്സപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് യാക്കോബായ സഭ

0
പിറവം:പിറമാടം പള്ളിയിലെ സംഘർഷത്തിൽ അപലപിച്ച് യാക്കോബായ സഭ. സമാധാന ശ്രമങ്ങൾ തകർക്കാനുള്ള...