തന്ത്രപ്രധാന വിവരങ്ങൾ പാകിസ്ഥാൻ ചാരനുമായി പങ്കുവെച്ചയാൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

അഹമ്മദാബാദ് : ബിഎസ്എഫിനെയും ഇന്ത്യൻ നാവികസേനയെയും കുറിച്ചുള്ള തന്ത്രപ്രധാന വിവരങ്ങൾ പാകിസ്ഥാൻ ചാരനുമായി പങ്കുവെച്ചതിന് ​ഗുജറാത്ത് കച്ചിൽ നിന്നുള്ള കരാർ ആരോഗ്യ പ്രവർത്തകനെ ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്തതായി എടിഎസ് ഉദ്യോഗസ്ഥർ അറിയിച്ചു. ലഖ്പത് താലൂക്കിലെ സഹ്ദേവ്‌സിങ് ഗോഹിൽ (28) ആണ് അറസ്റ്റിലായത്. നിർമാണത്തിലിരിക്കുന്ന സൈനിക സ്ഥാപനങ്ങളെയും നിലവിലുള്ള സൈനിക സ്ഥാപനങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കാൻ അദിതി ഭരദ്വാജ് എന്ന പാകിസ്ഥാൻ ഏജന്റ് ഗോഹിലിനെ വശീകരിച്ചുവെന്ന് എടിഎസ് പറയുന്നു.

ലഖ്പത് നിവാസിയായ ഗോഹിൽ, കച്ചിലെ ബിഎസ്എഫിന്റെയും നാവിക സൗകര്യങ്ങളുടെയും ഫോട്ടോകളും വീഡിയോകളും വാട്ട്‌സ്ആപ്പ് വഴി പാകിസ്ഥാൻ ചാരനുമായി പങ്കുവെച്ചെന്ന് എസ്പി (എടിഎസ്) കെ സിദ്ധാർത്ഥ് പറഞ്ഞു. മാതാ നോ മധ് ഗ്രാമത്തിലെ സർക്കാർ കേന്ദ്രത്തിൽ കരാർ അടിസ്ഥാനത്തിൽ ആരോഗ്യ പ്രവർത്തകനായി ജോലി ചെയ്തിരുന്ന ഗോഹിലിനെ 2023 ജൂണിൽ വാട്ട്‌സ്ആപ്പ് വഴിയാണ് പാകിസ്ഥാൻ ഏജന്റ് ആദ്യം ബന്ധപ്പെട്ടതെന്നും പിന്നീട് അതിഥി എന്ന പേരിൽ അദ്ദേഹവുമായി സൗഹൃദത്തിലായതെന്നും അദ്ദേഹം പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലോകകപ്പ് സെമിക്കിടയിലെ വൈദ്യുതി മുടക്കം; കെഎസ്ഇബി ഓഫീസ് ആക്രമിച്ച അഞ്ച് പ്രതികൾ അറസ്റ്റിൽ

0
തൃശൂര്‍: മാള കെഎസ്ഇബി ഓഫീസ് ആക്രമിച്ച കേസില്‍ അഞ്ച് പ്രതികള്‍ അറസ്റ്റില്‍....

നവകേരള യാത്ര മർദ്ദനക്കേസ് അട്ടിമറി ശ്രമം; എം.ആർ. അജിത് കുമാറിന്റെ പേര് പരാമർശിച്ച് എസ്‌ഐടി...

0
തിരുവനന്തപുരം: നവകേരള യാത്രക്കിടെ കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസ് അട്ടിമറിക്കാൻ...

പശ്ചിമേഷ്യയിലെ സംഘർഷം; കൊച്ചി–ഗൾഫ് എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസുകൾ പുനഃക്രമീകരിച്ചു

0
കൊച്ചി: പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്‌സ്പ്രസ്‌...

നീറ്റ്-യുജി ഫലം പ്രസിദ്ധീകരിച്ചു ; 11.21 ലക്ഷം പേർ യോഗ്യത നേടി

0
ന്യൂഡല്‍ഹി: നീറ്റ് - യുജി ഫലം പ്രഖ്യാപിച്ചു. 11.21 ലക്ഷം പരീക്ഷാര്‍ഥികള്‍...