മേഘവിസ്ഫോടനം ; ഹിമാചൽപ്രദേശിൽ ഓറഞ്ച് അലർട്ട്

For full experience, Download our mobile application:
Get it on Google Play

ഷിംല: ഹിമാചൽപ്രദേശിൽ മേഘവിസ്‌ഫോടനത്തിൽ കാണാതായവർക്കുവേണ്ടി തെരച്ചിൽ തുടരുന്നു. പ്രദേശത്ത് ശക്തമായ മഴ തുടരുന്നത് തെരച്ചിലിന് വെല്ലുവിളിയാകുന്നുണ്ട്. ഇനി എത്രപേരെ കണ്ടെത്താനുണ്ട് എന്ന കാര്യത്തിൽ വ്യക്തതയില്ല. ഇന്നലെ അഞ്ച് മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. സംസ്ഥാനത്ത് കൂടുതൽ മഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ ഞായറാഴ്ച വരെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉന, ബിലാസ്പൂർ, സോളൻ, ഷിംല, സിർമൗർ, കാംഗ്ര, ചമ്പ, കുളു, മാണ്ഡി ജില്ലകളിൽ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

സംസ്ഥാനത്ത് മൂന്ന് സ്ഥലങ്ങളിൽ മേഘവിസ്‌ഫോടനവും ഒമ്പതിടങ്ങളിൽ പെട്ടെന്നുള്ള വെള്ളപ്പൊക്കവും ഉണ്ടായതായി മുഖ്യമന്ത്രി സുഖ്വീന്ദർ സുഖു പറഞ്ഞു. ഇതുവരെ 250 പേരെ രക്ഷപ്പെടുത്തി. മരിച്ച അഞ്ച് പേരിൽ നാല് പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.ചൊവാഴ്ച വൈകിട്ട് ആരംഭിച്ച മഴയിൽ കാൻഗ്രയിലെ ഖനിയാരാ മണൂനി ഖാദിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതോടെ ‌നിരവധി പേർ ഒഴുക്കിൽപ്പെടുകയുമായിരുന്നു. ഇന്ദിരാ പ്രിയദർശിനി ജലവൈദ്യുത പദ്ധതിയുടെ സമീപമുള്ള ലേബർ കോളനിയിൽ താമസിച്ചിരുന്ന തൊഴിലാളികളാണ് ഒഴുക്കിൽപ്പെട്ടത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...