ഓണ്‍ലൈൻ ജോലിയുടെ പേരിൽ തട്ടിപ്പ് ; ആലപ്പുഴയിലെ യുവതിയിൽ നിന്ന് 2.91 ലക്ഷം തട്ടിയ പ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ഹോട്ടലുകള്‍ക്ക് റേറ്റിംഗ് നല്‍കി പണം സമ്പാദിക്കാമെന്ന് പറഞ്ഞ് പണം തട്ടിയ സംഭവത്തില്‍ പ്രതി അറസ്റ്റിൽ. ഡല്‍ഹി സ്വദേശിയായ കപില്‍ ഗുപ്തയാണ് അറസ്റ്റിലായത്. ഡല്‍ഹിയിലെ സണ്‍ലൈറ്റ് കോളനിയില്‍ നിന്നാണ് ആലപ്പുഴ സൈബര്‍ ക്രൈം പോലീസ് പ്രതിയെ അറസ്റ്റ് ചെയതത്. 2023 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഓണ്‍ലൈനായി ജോലി ചെയ്ത് പണം സമ്പാദിക്കാമെന്ന് പറഞ്ഞായിരുന്നു ആലപ്പുഴ അവലൂക്കുന്ന സ്വദേശിനിയെ കബളിപ്പിച്ച് പ്രതി പണം തട്ടിയത്. സ്വകാര്യ കമ്പനിയിലെ പ്രതിനിധിയാണെന്നും ഹോട്ടലുകള്‍ക്ക് റേറ്റിംഗ് നല്‍കിയാല്‍ പണം നല്‍കാമെന്നും പറഞ്ഞായിരുന്നു ഇയാള്‍ വാട്‌സാപ്പ് വഴി യുവതിയെ സമീപ്പിച്ചത്.

വിശ്വാസം നേടിയെടുക്കാനായി ആദ്യം ഇവര്‍ക്ക് ചെറിയ തുകകള്‍ നല്‍കിയിരുന്നു. എന്നാല്‍ പിന്നാലെ ഇന്‍വെസ്റ്റ്‌മെന്റ് എന്ന് പറഞ്ഞ് പ്രതിയുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം കൈമാറാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇത്തരത്തില്‍ ഏഴ് ഇടപാടുകളിലായിട്ട് പ്രതി യുവതിയില്‍ നിന്ന് 2.91 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. പിന്നാലെ പരാതിയെ തുടര്‍ന്ന് പോലീസ് ഡല്‍ഹിയില്‍ പോയി പ്രതിയെ പിടികൂടി കൊണ്ടുവന്നു. ആലപ്പുഴ സൈബർ ക്രൈം പോലീസ്​ സ്​റ്റേഷൻ എസ്​ഐ ആർ പത്മരാജ്, അസി. സബ് ഇൻസ്‌പെക്ടർ എം അജയകുമാർ, സീനിയർ സിപിഒ എസ്​ ഷിബു എന്നിവർ നേതൃത്വം നൽകി.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലോകകപ്പ് സെമിക്കിടയിലെ വൈദ്യുതി മുടക്കം; കെഎസ്ഇബി ഓഫീസ് ആക്രമിച്ച അഞ്ച് പ്രതികൾ അറസ്റ്റിൽ

0
തൃശൂര്‍: മാള കെഎസ്ഇബി ഓഫീസ് ആക്രമിച്ച കേസില്‍ അഞ്ച് പ്രതികള്‍ അറസ്റ്റില്‍....

നവകേരള യാത്ര മർദ്ദനക്കേസ് അട്ടിമറി ശ്രമം; എം.ആർ. അജിത് കുമാറിന്റെ പേര് പരാമർശിച്ച് എസ്‌ഐടി...

0
തിരുവനന്തപുരം: നവകേരള യാത്രക്കിടെ കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസ് അട്ടിമറിക്കാൻ...

പശ്ചിമേഷ്യയിലെ സംഘർഷം; കൊച്ചി–ഗൾഫ് എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസുകൾ പുനഃക്രമീകരിച്ചു

0
കൊച്ചി: പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്‌സ്പ്രസ്‌...

നീറ്റ്-യുജി ഫലം പ്രസിദ്ധീകരിച്ചു ; 11.21 ലക്ഷം പേർ യോഗ്യത നേടി

0
ന്യൂഡല്‍ഹി: നീറ്റ് - യുജി ഫലം പ്രഖ്യാപിച്ചു. 11.21 ലക്ഷം പരീക്ഷാര്‍ഥികള്‍...