റാന്നി ബിആർസിയിൽ ക്ലസ്റ്റർ അധ്യാപക സംഗമം നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി : പാഠപുസ്തകങ്ങളുടേയും അവയുടെ പഠന അനുഭവങ്ങളിൽ നിന്ന് കുട്ടികൾ നേടിയിട്ടുള്ള ശേഷികളേയും അതിന് അധ്യാപകർ ആശ്രയിച്ച വിനിമയ സമീപനങ്ങളേയും മൂല്യനിർണയ രീതിയേയും വിശകലനം ചെയ്യുന്നതിനും തുടർപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനുമായി പൊതുവിദ്യാഭ്യാസ വകുപ്പ് റാന്നി ബിആർസിയിൽ ക്ലസ്റ്റർ അധ്യാപക സംഗമം സംഘടിപ്പിച്ചു. റാന്നി എം എസ് ഹയർ സെക്കൻഡറി സ്കൂളിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ മെറിൻ സക്കറിയ സംഗമം ഉദ്ഘാടനം ചെയ്തു. ബി.പി.സി ഷാജി എ സലാം ഹൈസ്കൂൾ എച്ച് എം ഫോറം പ്രതിനിധികളായ റാന്നി സെന്റ് തോമസ് ഹൈസ്കൂൾ പ്രഥമാധ്യാപിക റൂബി ഏബ്രഹാം, എം.എസ് ഹയർ സെക്കന്ററി സ്കൂൾ പ്രഥമാധ്യാപകൻ ബിനോയ് കെ.എബ്രഹാം, റാന്നി ഹെഡ്മാസ്റ്റേഴ്സ് ഫോറം കൺവീനർ സുരേഷ് കെ.വർക്കി എന്നിവർ സംസാരിച്ചു.

സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ആശയത്തിൽ ഊന്നിക്കൊണ്ട് ഓരോ കുട്ടിക്കും അവന്റെ ബൗദ്ധിക ഭാഷാ ശേഷികൾ വളർത്തുന്ന, ആഴത്തിൽ ചിന്തിക്കാനും വിശകലനം ചെയ്യാനും സമൂഹത്തിൽ സജീവമായി പങ്കാളിയാകാനും അവനെ പ്രാപ്തനാക്കുന്ന ഗുണമേന്മയുള്ള വിദ്യാഭ്യാസം സാധ്യമാക്കാനുള്ള ചർച്ചകളും ആസൂത്രണങ്ങളുമാണ് അധ്യാപക സംഗമത്തിൽ നടക്കുന്നത്. റാന്നി ഉപജില്ലയിലെ അധ്യാപകരോടൊപ്പം പത്തനംതിട്ട ഉപജില്ലയിലെ അപ്പർ പ്രൈമറി അധ്യാപകരും പരിശീലനത്തിൽ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശാസ്താംകോട്ട കായലിൽ യുവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

0
കൊല്ലം: കൊല്ലം ശാസ്താംകോട്ട കായലിൽ യുവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി....

മുഖ്യമന്ത്രി വി ഡി സതീശൻ ഇന്ന് ഡൽഹിയിലെത്തും ; രാഹുൽ ഗാന്ധിയേയും കാണും

0
ന്യൂഡൽഹി : കോൺഗ്രസ് മുഖ്യമന്ത്രിമാരുടെയും വിദ്യാഭ്യാസ മന്ത്രിമാരുടെയും യോഗത്തിൽ പങ്കെടുക്കാനായി മുഖ്യമന്ത്രി...

സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്

0
പാലക്കാട്: സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്. പ്രിയദര്‍ശിനി പദ്ധതി...

കായികമേള വേദി മാറ്റം ; വിവാദത്തിന്റെ ആവശ്യം ഇല്ലെന്ന് മന്ത്രി എൻ ഷംസുദ്ദീൻ

0
കോഴിക്കോട്: കായികമേള വേദി മാറ്റത്തിൽ വിവാദത്തിന്റെ ആവശ്യം ഇല്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി...