ആലപ്പുഴ വൈഎംസിഎയിൽ റിച്ചാർഡ് ലീ ബ്രൂക്സിന്റെ ബാസ്കറ്റ്ബോൾ ക്ലിനിക് നടത്തി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: പ്രമുഖ അന്തർദേശീയ ബാസ്കറ്റ്ബോൾ വിദഗ്ധ പരിശീലകൻ യുഎസിൽ നിന്ന് എത്തിയ റിച്ചാർഡ് ലീ ബ്രൂക്സ് വൈഎംസിഎയിൽ ബാസ്കറ്റ്ബോൾ ക്ലിനിക് നടത്തി. ബാസ്‌കറ്റ്‌ബോള്‍ പരിശീലകര്‍ക്കും വിദ്യാർത്ഥികൾക്കും അനുയോജ്യമായ പ്രൊഫഷണല്‍ വികസനത്തിനുള്ള അവസരം നല്‍കാന്‍ ലക്ഷ്യമിട്ടാണ് ക്ലിനിക് ഒരുക്കിയത്. ക്ലിനിക് റിച്ചാർഡ് ലീ ബ്രൂക്സ് ഉദ്ഘാടനം ചെയ്തു. എഡിബിഎ പ്രസിഡന്റ്‌ റോണി മാത്യു അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോൺ ജോർജ്, പിആർഒ തോമസ് മത്തായി കരിക്കംപള്ളിൽ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ വി.ജി. വിഷ്ണു, മെഡിവിഷൻ മാനേജിങ് ഡയറക്ടർ ബിബു പുന്നൂരാൻ, വൈഎംസിഎ വൈസ് പ്രസിഡന്റ്‌ സുനിൽ മാത്യു ഏബ്രഹാം, ജനറൽ സെക്രട്ടറി ഏബ്രഹാം കുരുവിള, മായ ബ്രൂക്സ് എന്നിവർ സംബന്ധിച്ചു.

ബാസ്കറ്റ്ബോൾ വികസനത്തിനായുള്ള പദ്ധതിയിൽപ്പെടുത്തി എഡിബിഎയുടെ സഹകരണത്തോടെ കെബിഎയാണ് ക്ലിനിക് സംഘടിപ്പിച്ചത്. യൂത്ത് ബാസ്കറ്റ്ബോൾ ഡവലപ്മെന്റ് മേഖലയിൽ വിദഗ്ധനായ ബ്രൂക്സ് വിവിധ വർഷങ്ങളിൽ യുഎസ്, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളിൽ കോച്ച് ഓഫ് ദി ഇയറായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഓർഗനൈസിംഗ് പ്രാക്ടീസ് സെഷൻ, ബാസ്കറ്റ്ബോൾ ഫണ്ടമെന്റൽസ്, പന്ത് ഉപയോഗിച്ചും അല്ലാതെയും വ്യക്തിഗത പ്രതിരോധ സാങ്കേതിക വിദ്യകൾ എന്നിവയിൽ കോച്ചുമാർക്കും ബോക്സൗട്ട്, റീബൗണ്ടിംഗ്, ഔട്ട്ലെറ്റ് പാസ്, വ്യക്തിഗത പ്രതിരോധ ടെക്നിക്കുകൾ, പിക്ക് ആൻഡ് റോൾ, പാസിംഗ് ആൻഡ് കട്ടിംഗ് സ്ക്രീൻ, ഡ്രൈവ് ആൻഡ് കിക്ക് പാസ്, ഡ്രിബിൾ ഹാൻഡ്ഓഫ് എന്നിവയിൽ വിദ്യാർത്ഥികൾക്കും പരിശീലനം നൽകി. ചോദ്യോത്തര വിഭാഗവുമുണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കായംകുളം താലൂക്ക് ആശുപത്രിയിൽ അക്രമി സംഘങ്ങളുടെ ഏറ്റുമുട്ടൽ : സ്റ്റാഫ് നഴ്സിന് പരിക്ക്

0
കായംകുളം : കായംകുളം താലൂക്ക് ആശുപത്രിയിൽ അക്രമി സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ...

മധ്യപ്രദേശിലെ സാഗറിൽ വ്യാജമദ്യം കഴിച്ച് ഒൻപതുപേർ മരിച്ചു ; നിരവധി ആളുകൾ ആശുപത്രിയിൽ

0
ഭോപ്പാൽ: മധ്യപ്രദേശിലെ സാഗർ ജില്ലയിൽ വ്യാജമദ്യം കഴിച്ച് ഒൻപതുപേർ മരിച്ചു. നിരവധി...

ഓഫ് റോഡ് വാഹനത്തിന് പിഴയിട്ടതുമായി ബന്ധപ്പെട്ട വിവാദത്തിൽ നിലപാട് വ്യക്തമാക്കി അബിൻ വർക്കി

0
പത്തനംതിട്ട: അടൂരില്‍ പ്രളയരക്ഷാപ്രവര്‍ത്തനത്തിന് പോയ ഓഫ് റോഡ് വാഹനത്തിന് മോഡിഫിക്കേഷന്റെ...

ശാസ്താംകോട്ട കായലിൽ യുവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

0
കൊല്ലം: കൊല്ലം ശാസ്താംകോട്ട കായലിൽ യുവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി....