പത്തനംതിട്ട : പെന്‍ഷനും കിറ്റും തടയണം എന്ന് രമേശ് ചെന്നിത്തല പറയുന്നത് കേള്‍ക്കാന്‍ ഇടയായെന്നും പെന്‍ഷനും കിറ്റും നല്‍കുന്നതില്‍ ചെന്നിത്തലക്ക് എന്താണ് ഇത്ര വെപ്രാളമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കിറ്റും പെന്‍ഷനും വിതരണം ചെയ്താല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ മൂക്ക് ചെത്തി കളയുമോ ? തെരഞ്ഞെടുപ്പ് പ്രമാണിച്ചല്ല കിറ്റ് വിതരണം നടത്തുന്നത്. ഏപ്രിലില്‍ കൂടിയ തോതില്‍ പെന്‍ഷന്‍ വിതരണം ചെയ്യാന്‍ നേരത്തെ എടുത്ത തീരുമാനം ആണെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.
ഏപ്രില്‍ 4 ന് ഈസ്റ്റര്‍ ആണ്, ഏപ്രില്‍ 14 ന് വിഷുവും, ഇത് കണക്കിലെടുത്താണ് വിതരണം. ചെന്നിത്തലക്ക് പാവങ്ങളെ ദ്രോഹിക്കാന്‍ ഉള്ള ജനവിരുദ്ധ മനസാണ്. ഇടതുപക്ഷം എന്ത് പാതകം ചെയ്തതെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നതെന്നും കിറ്റും പെന്‍ഷനും ചെന്നിത്തലക്ക് കീ ജയ് വിളിക്കുന്നവര്‍ക്കും കിട്ടുമെന്നും അദ്ദേഹം പറഞ്ഞു.