നാട്ടുകാരന് ഒരു വോട്ട് എന്നത് റാന്നിയിലെ ജനങ്ങള്‍ ഏറ്റെടുത്തു, റാന്നിയില്‍ റിങ്കു ചെറിയാന്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കും ; താരിക്ക് അൻവർ

For full experience, Download our mobile application:
Get it on Google Play

റാന്നി: യു.ഡി.എഫ്‌ സ്ഥാനാർഥി റിങ്കു ചെറിയാന്റെ തെരഞ്ഞെടുപ്പ് അവലോകന യോഗം എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിക്ക് അൻവർ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ്‌ അധികാരത്തിലെത്തിയാൽ പ്രതിമാസം 6000 രൂപ വീതം പ്രതിവർഷം 72000 രൂപയുടെ അഭിമാനകരമായ ന്യായ് പദ്ധതി നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

എ.ഐ.സി.സി നടത്തിയ സർവ്വേയിൽ പത്തനംതിട്ട ജില്ലയിൽ ഏറ്റവും കൂടുതൽ വിജയപ്രതീക്ഷയുള്ള നിയോജക മണ്ഡലങ്ങളിൽ ഒന്നാണ് റാന്നി. നാട്ടുകാരന് ഒരു വോട്ട് എന്നത് റാന്നിയിലെ ജനങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞുവെന്നും യു.ഡി.എഫ് സ്ഥാനാര്‍ഥി റിങ്കു ചെറിയാന്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും താരിക്ക് അൻവർ പറഞ്ഞു.

യോഗത്തില്‍ എ.ഐ.സി.സി സെക്രട്ടറി ഐവാൻ ഡിസൂസ സന്നിഹിതനായിരുന്നു.ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ് അധ്യക്ഷത വഹിച്ചു. എ.ഐ.സി.സി അംഗം മാലേത്ത് സരളാദേവി, അഡ്വ.കെ ജയവർമ്മ, ടി.കെ സാജു, സതീഷ് ബാബു, കാട്ടൂർ അബ്ദുൽ സലാം, എബ്രഹാം മാത്യു പനച്ചുമൂട്ടിൽ, അഡ്വ. ലാലു ജോൺ, രാജു മരുതിക്കൽ, പ്രകാശ് കുമാർ ചരളേൽ തുടങ്ങിയവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...