Wednesday, April 23, 2025 5:43 am

ഇല്ലാത്ത അധികാരം ഗവർണർ കാണിക്കുന്നു : മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: ഒന്‍പത് സര്‍വ്വകലാശാലകളിലെ വിസിമാരോട് രാജിവെക്കാനുള്ള ഗവര്‍ണരുടെ നിര്‍ദ്ദേശം തള്ളി മുഖ്യമന്ത്രി. കേരളത്തിൽ ചില കാര്യങ്ങൾ നടത്താൻ അസ്വാഭാവിക തിടുക്കം കാണിക്കുന്നു. ഇല്ലാത്ത അധികാരം ഗവർണർ കാണിക്കുന്നു. ഗവർണറുടേത് ഭരണഘടനാവിരുദ്ധവും ജനധിത്യ വിരുദ്ധവുമായ നടപടി. ജനാധിപത്യത്തിന്റെ  അന്തസത്തയെ നിരാകരിക്കുന്നു. സർക്കാരിനെ പ്രതിരോധത്തിലും പ്രതിസന്ധിയിലും ആക്കാനുള്ളതല്ല ഗവർണർ പദവി എന്നും മുഖ്യമന്ത്രി.

ജനാധിപത്യത്തെ മാനിക്കുന്ന ആർക്കും അമിതാധികാര നടപടി അംഗീകരിക്കാനാകില്ല. സുപ്രീംകോടതി വിധിയുടെ മറപിടിച്ചാണ് ഗവർണറുടെ നടപടി. ഗവർണർ സംഘപരിവാറിന്റെ ചട്ടുകമാകുന്നു. സർവകലാശാലകൾക്കു നേരെ നശീകരണ ബുദ്ധിയുള്ള നിലപാട്. പിന്നിൽ രാഷ്ട്രീയ ലക്ഷ്യം മാത്രം. യുജിസി ചട്ടം ലംഘിച്ചാണ് നിയമനം എന്ന് പറയുമ്പോൾ ഗവർണർക്കാണ് പ്രാഥമിക ഉത്തരവാദിത്വം. ഗവർണറുടെ ലോജിക് പ്രകാരം പദവിയിൽ നിന്ന് ഒഴിയേണ്ടത് വി സി മാരാണോ? KTU വിധിയില്‍ പുനപ്പരിശോധന ഹർജിക്ക് ഇനിയും അവസരമുണ്ട്. സർവകലാശാല ഭരണം അസ്ഥിരപ്പെടുത്താൻ ഗവര്‍ണര്‍ നോക്കുന്നുവെന്നും ഗവർണറുടെ ഇടപെടൽ സ്വാഭാവിക നീതിയുടെ ലംഘനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേവലം സാങ്കേതികതയിൽ തൂങ്ങിയാണ് ഗവർണറുടെ നടപടി. ഇല്ലാത്ത അധികാരം പ്രയോഗിച്ചു കളയാമെന് കരുതരുത്. വി സി മാരെ കേൾക്കാതെയാണ് തീരുമാനം. സർവകലാശാലകൾ സ്റ്റാട്യൂട്ടറി പ്രകാരം ആണ് പ്രവർത്തിക്കുക. ഈ വിധി എല്ലാ വിസി മാർക്കും ബാധകമാക്കാൻ കഴിയില്ല, ഗവർണറുടെ നടപടിക്ക് നിയമപരമായ സാധുതയില്ല. യൂണിവേഴ്സിറ്റി ആക്ടിൽ ചാൻസലർക്ക് വിസിയെ പിരിച്ചു വിടാൻ വ്യവസ്ഥയില്ല. വിസിമാരോട് രാജിവെക്കാൻ പറയാനോ പുറത്താക്കാനോ ഗവർണർക്ക് അധികാരമില്ല.
ഓർഡിനൻസ് ഒപ്പിടാതെ തിരിച്ചയക്കുന്ന നടപടി പ്രതിഷേധാർഹം. ഓർഡിനൻസുകളും ബില്ലുകളും ഒപ്പിടുന്നില്ല. പരസ്യമായി പ്രതിഷേധം അറിയിക്കുന്നു. 11 ഓർഡിനൻസുകൾ ലാപ്സായി. ബില്ലുകൾ ഒപ്പിടാതെ ഇരിക്കുന്നത് സഭയോടുള്ള അവഹേളനമാണെന്നും ഗവർണർക്ക് മന്ത്രിമാരെ പുറത്താക്കാൻ വിവേചനാ അധികാരമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

9 സര്‍വ്വകലാശാലകളിലെ വിസിമാരോട് ഇന്ന് 11.30നകം രാജി സമര്‍പ്പിക്കാന്‍ ഗവര്‍ണര്‍ ഇന്നലെ നിര്‍ദ്ദേശം നല്‍കിയിരുന്നു. യുജിസി ചട്ടം പാലിക്കാത്തതിന്റെ  പേരില്‍ സാങ്കേതിക സര്‍വ്വകലാശാല വിസി നിയമനം റദ്ദാക്കിയ സുപ്രീംകോടതി ഉത്തരവിന്റെ  അടിസ്ഥാനത്തിലായിരുന്നു ഗവര്‍ണറുടെ അസാധാരണ നടപടി. കേരള സര്‍വ്വകലാശാല, എംജി സര്‍വ്വകലാശാല, കൊച്ചി സര്‍വ്വകലാശാല, ഫിഷറീസ് സര്‍വ്വകലാശാല, കണ്ണൂര്‍ സര്‍വ്വകലാശാല, സാങ്കേതിക സര്‍വ്വകലാശാല, ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല, കാലിക്കറ്റ് സര്‍വ്വകലാശാല, മലയാളം സര്‍വ്വകലാശാല എന്നിവടങ്ങളിലെ വിസിമാരോടാണ് രാജി ആവശ്യപ്പെട്ടത്.

ജോലി ഒഴിവ് – ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍ – ശമ്പളം 35000 + ഇന്‍സെന്റീവ്

Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യോഗ്യരായവരെ ഉടന്‍ ആവശ്യമുണ്ട്. പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പ്രവര്‍ത്തന പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. പ്രതിമാസം 35000 രൂപ ലഭിക്കും. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പഹൽഗാം ഭീകരാക്രമണം ; എല്ലാ കാര്യങ്ങളും സർക്കാർ നേതൃത്വത്തിൽ നിർവഹിക്കും

0
തിരുവനന്തപുരം : പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും...

പഹൽഗാം സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് യോഗം

0
ദില്ലി : പഹൽഗാം സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് യോഗം...

മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ നിർദേശാനുസരണം നോർക്ക ഹെൽപ്പ് ഡെസ്ക്ക് തുടങ്ങി

0
തിരുവനന്തപുരം : കാശ്മീർ ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും...

മാനസിക ഉല്ലാസം നേടുന്നതിനും പിരിമുറുക്കം കുറക്കുന്നതിനും കരുത്താര്‍ജിക്കുന്നതിനും പൊതു ഇടങ്ങള്‍ക്ക് നിര്‍ണായക പങ്കുണ്ട് :...

0
കോഴിക്കോട് : കോഴിക്കോട് ബീച്ച് ഉള്‍പ്പെടെയുള്ള ജില്ലയിലെ ടൂറിസം കേന്ദ്രങ്ങള്‍ നൈറ്റ്...