കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് വ്യാജ പരാതി നല്‍കിയ യുവതി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കൂട്ട ബലാത്സംഗത്തിന് ഇരയായെന്ന് വ്യാജ പരാതി നല്‍കിയ യുവതി അറസ്റ്റില്‍. യു പിയിലെ ഗാസിയാബാദിലാണ് സംഭവം നടന്നത്. തന്നെ അഞ്ചുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തെന്നായിരുന്നു യുവതിയുടെ പരാതി. ഇത് തെറ്റായ പരാതിയാണെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കേസിലെ കൂട്ടുപ്രതികളായ മൂന്നുപേരെ പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ആസാദ്, അഫ്‌സല്‍, ഗൗരവ് എന്നിവരാണ് അറസ്റ്റിലായത്. വഞ്ചന, വ്യാജരേഖ ചമക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

സ്വത്ത് തര്‍ക്കത്തിന്‍റെ പേരില്‍ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നായിരുന്നു പരാതി. എന്നാല്‍ യുവതിക്കു നേരെ ഒരു ആക്രമണവും ഉണ്ടായിട്ടില്ലെന്നും ആരോപണം വ്യാജമാണെന്നും മീററ്റ് ഐ ജി. പ്രവീണ്‍ കുമാര്‍ അറിയിച്ചു. യുവതിയും കുറ്റം ആരോപിക്കപ്പെട്ട അഞ്ചുപേരും തമ്മില്‍ ഒരു വസ്തു ഇടപാടുമായി ബന്ധപ്പെട്ട കേസ് ഡല്‍ഹി ജില്ലാ കോടതിയുടെ പരിഗണനയിലുണ്ടായിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട പ്രശ്നമാണ് പ്രതികളെ ഗൂഢാലോചനക്ക് പ്രേരിപ്പിച്ചതെന്നും പോലീസ് വ്യക്തമാക്കി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033   mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അര്‍ജുന്‍ ആയങ്കിയുമായി പോലീസ് ഇന്ന് തെളിവെടുപ്പ് നടത്തും

0
കണ്ണൂര്‍: സൈബർ പോലീസിന്‍റെ കസ്റ്റഡിയിലുള്ള അര്‍ജുന്‍ ആയങ്കിയുമായി ഇന്ന് തെളിവെടുപ്പ് നടത്തും....

ഓട്ടോയും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം ; ആറ് പേർക്ക് ദാരുണാന്ത്യം

0
തെലങ്കാന: തെലങ്കാനയിൽ വാഹനാപകടത്തിൽ കർണാടക സ്വദേശികളായ ആറു പേർ മരിച്ചു. ബീദർ...

മെസിയെ കേരളത്തില്‍ എത്തിക്കാമെന്ന് കാണിച്ച് തട്ടിപ്പ് : കായിക വകുപ്പ് റിപ്പോര്‍ട്ട് അടുത്ത മന്ത്രിസഭാ...

0
തിരുവനന്തപുരം : മെസ്സിയെ കേരളത്തില്‍ എത്തിക്കാമെന്ന് കാണിച്ച് തട്ടിപ്പ് നടത്തിയ സംഭവത്തില്‍...