ഗൗരി ലങ്കേഷ് വധക്കേസ് : പ്രതിയുടെ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി തള്ളി

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു : ഗൗരി ലങ്കേഷ് വധക്കേസില്‍ പ്രതിയുടെ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി തള്ളി. സ്വാഭാവിക ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിയായ ഋഷികേശ് ദേവ്ദികർ സമർപ്പിച്ച ഹരജിയാണ് ഹൈക്കോടതി തള്ളിയത്. മഹാരാഷ്ട്ര സ്വദേശിയായ ഋഷികേശ് 2020 ജനുവരിയിലാണ് അറസ്റ്റിലായത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 167(2) വകുപ്പ് പ്രകാരം സ്വാഭാവിക ജാമ്യത്തിന് തനിക്ക് അർഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതി സമർപ്പിച്ച ഹര്‍ജി സെഷൻസ് കോടതി തള്ളിയിരുന്നു.

ഇത് ചോദ്യം ചെയ്ത്  ഋഷികേശ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കൊലക്കേസിൽ അറസ്റ്റ് ചെയ്ത് 90 ദിവസത്തിനുള്ള കുറ്റപത്രം സമർപ്പിക്കണം. എന്നാൽ 2020 ഏപ്രിൽ വരെ തനിക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നില്ല. അതിനാൽ സ്വാഭാവിക ജാമ്യത്തിന് തനിക്ക് അർഹതയുണ്ടെന്നായിരുന്നു പ്രതിഭാഗം വാദിച്ചത്. അറസ്റ്റ് ചെയ്യുന്നതിന് മുമ്പുതന്നെ ഇയാൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. തുടർന്ന് ജാമ്യാപേക്ഷ ഹൈക്കോടതി തള്ളുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘എനിക്ക് നിരവധി ഭീഷണികളുണ്ട്’ ; രഹസ്യമായി വിമാനം മാറി യാത്ര ചെയ്തതിൽ പ്രതികരിച്ച് ...

0
വാഷിങ്ടൺ : തുർക്കിയിൽ നടന്ന ഉച്ചകോടിക്കിടെ സുരക്ഷാ ഭീഷണിയെത്തുടർന്ന് താൻ വിമാനം...

ആൺകുട്ടികളെ നന്നായി പെരുമാറാൻ പഠിപ്പിക്കണം ; പെൺകുട്ടികളുടെ വസ്ത്രം നിയന്ത്രിക്കുകയല്ല വേണ്ടത്:

0
ന്യൂഡൽഹി: ലൈംഗിക അതിക്രമക്കേസിൽ പ്രസക്തമായ നിരീക്ഷണവുമായി ഡൽഹി ഹൈക്കോടതി. ആൺകുട്ടികളെ നന്നായി...

അതിരപ്പിള്ളിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന ; മൂന്നുപേർക്ക് പരിക്ക്

0
അതിരപ്പിള്ളി : അതിരപ്പിള്ളി തുമ്പൂർമുഴിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ കാട്ടാന...

ഇറാന്‍ സംഘര്‍ഷം : മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി പാക് ആഭ്യന്തര മന്ത്രി മൊഹ്‌സിന്‍ നഖ്‌വി ഇറാനില്‍

0
ടെഹ്‌റാൻ : ഇറാന്‍-അമേരിക്ക സംഘര്‍ഷ പശ്ചാത്തലത്തില്‍ ഹോര്‍മുസ് കടലിടുക്കില്‍ കപ്പല്‍ ആക്രമണങ്ങള്‍...