കേരള മുഖ്യമന്ത്രിയുടെയും സംഘത്തിന്‍റെയും ഒക്ടോബര്‍ ആദ്യ വാരത്തിലെ ലണ്ടന്‍ സന്ദര്‍ശനത്തിലെ ചെലവ് 43 ലക്ഷം ; ഞെട്ടലോടെ മലയാളികള്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കേരള മുഖ്യമന്ത്രിയുടെയും സംഘത്തിന്‍റെയും ഒക്ടോബര്‍ ആദ്യ വാരത്തിലെ ലണ്ടന്‍ സന്ദര്‍ശനത്തിലെ ചെലവ് 43 ലക്ഷം. ഞെട്ടലോടെ മലയാളികള്‍. ജാള്യത കൊണ്ടാകും എന്ന് സംശയിക്കപ്പെടും വിധം കേരള സര്‍ക്കാര്‍ മറച്ചു വെയ്ക്കാന്‍ ആഗ്രഹിച്ച ആഡംബരത്തിന്‍റെയും ധൂര്‍ത്തിന്‍റെയും കഥകള്‍ വെളിയില്‍ വരുന്നത്. വിമര്‍ശം നേരിട്ട കേരള മുഖ്യമന്ത്രിയുടെയും സംഘത്തിന്‍റെയും ഒക്ടോബര്‍ ആദ്യ വാരത്തിലെ ലണ്ടന്‍ സന്ദര്‍ശനത്തിലെ ചെലവ് കണക്കുകളാണ് ഇപ്പോള്‍ മലയാളികള്‍ ഞെട്ടലോടെ കേള്‍ക്കുന്നത്. വിരലില്‍ എണ്ണാവുന്ന ദിവസത്തെ സന്ദര്‍ശനത്തിന് മുഖ്യമന്ത്രിയും രണ്ടു മന്ത്രിമാരും അടങ്ങുന്ന സംഘം 43 ലക്ഷം രൂപയാണ് ചെലവിട്ടത് എന്നാണ് പുറത്തു വരുന്ന കണക്കുകള്‍.

വിമാന യാത്ര ചെലവ് ഇതില്‍ ഉള്‍പ്പെടുത്താത്തതിനാല്‍ യഥാര്‍ത്ഥ ചെലവ് കോടികളിലേക്കു കയറും എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. മുഴുവന്‍ പേരും സ്പെഷ്യല്‍ ക്ലാസ് ടിക്കറ്റിലാണ് യാത്ര ചെയ്തിരുന്നത് എന്ന വിവരം നേരത്തെ തന്നെ പുറത്തു വന്നിരുന്നു. ലോക കേരള സഭയില്‍ പങ്കെടുക്കുക ആയിരുന്നു മുഖ്യ ഉദ്ദേശം എങ്കിലും ഇതിന്‍റെ ചിലവൊന്നും സര്‍ക്കാര്‍ കണക്കില്‍ പെടില്ല എന്നാണ് നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ ലോക കേരള സഭ നടത്തിപ്പ് അല്ലാതെ പുറത്തു പറയാന്‍ പറ്റുന്ന കാര്യമായ ചടങ്ങുകള്‍ ഒന്നും മുഖ്യമന്ത്രിക്ക് ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം.

ലണ്ടനില്‍ വ്യവസായി യൂസഫലിയുടെ ആതിഥ്യം സ്വീകരിക്കാന്‍ തയാറായ അദ്ദേഹം ഭാര്യയും മകളും ചെറുമകനും അടങ്ങുന്ന സംഘത്തിന്‍റെ ലണ്ടനിലെ കറക്കത്തിനും സര്‍ക്കാര്‍ ഖജനാവില്‍ നിന്നും പണം ചെലവിട്ടോ എന്നാണ് ഇനി അറിയാനുള്ളത്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും കുടുംബാഗങ്ങള്‍ സ്വന്തം ചെലവിലാണ് സന്ദര്‍ശനം നടത്തിയത് എന്നാണ് കേരളത്തില്‍ മടങ്ങി എത്തിയപ്പോള്‍ നിരന്തരം പറഞ്ഞിരുന്നതും.

ലണ്ടന്‍ താജ് ഹോട്ടലില്‍ കഴിഞ്ഞ മുഖ്യമന്ത്രി  ഒരു ചടങ്ങില്‍ പങ്കെടുത്തത് വെറും അഞ്ചു മൈല്‍ ദൂരത്തുള്ള കാറല്‍ മാര്‍ക്‌സ് ശവകുടീരം സ്ഥിതി ചെയ്യുന്ന ഹൈ ഗേറ്റ് സെമിത്തേരി സന്ദര്‍ശനമാണ്. ഇതാകട്ടെ സാധാരണ ടാക്‌സി നിരക്കില്‍ 25 പൗണ്ട് മാത്രം ചെലവ് വരുന്ന യാത്രയും. എന്നാല്‍ പ്രീമിയം കാറുകള്‍ വിളിച്ചാല്‍ പോലും 50 പൗണ്ട് മാത്രമേ ഈ യാത്രക്ക് ചെലവാകൂ. പക്ഷേ ലണ്ടനിലെ യാത്രകള്‍ക്കായി ഇപ്പോള്‍ കേരള സര്‍ക്കാര്‍ ലണ്ടനില്‍ ഹൈകമ്മീഷന് നല്‍കിയിരിക്കുന്നത് 22000 പൗണ്ട് (22 ലക്ഷത്തോളം) അടുത്ത തുകയാണ്.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ വീണ ജോര്‍ജ് ശിവന്‍കുട്ടി, പി രാജീവ് , പ്ലാനിങ് ബോര്‍ഡ് ചെയര്മാന് രാമചന്ദ്രന്‍, ചീഫ് സെക്രട്ടറി വി പി ജോയ്, സ്പെഷ്യല്‍ ഓഫിസര്‍ വേണു രാജാമണി , വ്യവസായ സെക്രട്ടറി സുമന്‍ ബില്ല , പൊതു വിദ്യാഭ്യസ സെക്രട്ടറി മുഹമ്മദ് ഹനീഷ് , മുഖ്യമന്ത്രിയുടെ പി എ സുനീഷ് എന്നിവര്‍ ചേര്‍ന്ന് വരുത്തി വെച്ച ചെലവ് കണക്കുകളാണ് ഇപ്പോള്‍ പുറത്തു വന്ന രേഖയില്‍ ഉള്ളത്. കുടുംബങ്ങള്‍ വരുത്തി വെച്ച ചെലവ് ഈ കണക്കില്‍ ഉള്‍പ്പെട്ടോ എന്നത് ഇനിയും വക്തത ഇല്ലാത്ത കാര്യമാണ്.

ഹോട്ടല്‍ ചിലവും മറ്റും കണക്കാക്കുമ്പോള്‍ കുടുംബങ്ങളുടെ ഭക്ഷണത്തിനും മറ്റും വേറെ ബില്‍ ആയിരുന്നോ എന്ന് വെളിപ്പെടുത്തേണ്ടത് മുഖ്യമന്ത്രിയും മന്ത്രിമാരുമാണ്. കാര്‍ഡിഫ് യൂണിവേഴ്സിറ്റി സന്ദര്‍ശനത്തിന് പോയ മന്ത്രിക്കൊപ്പം മുഖ്യമന്ത്രിയും യാത്ര ചെയ്യും എന്നായിരുന്നു മുന്‍കൂട്ടിയുള്ള പ്ലാന്‍. എന്നാല്‍ നീണ്ട റോഡ് യാത്ര ചെയ്യാന്‍ ശരീരം അനുവദിക്കുന്നില്ല എന്നാണ് അദ്ദേഹം ലണ്ടനില്‍ അടുപ്പക്കാരോട് പറഞ്ഞത്.

ആ സമയമാണ് അദ്ദേഹം ലണ്ടനില്‍ ബിസിനസ് താല്പര്യമുള്ള യൂസഫലിയുടെ ആതിഥ്യം സ്വീകരിക്കാന്‍ കുടുംബത്തോടൊപ്പം ചെലവിട്ടത്. മുഖ്യമന്ത്രിയുടെ സംഘത്തില്‍ എത്തിയവര്‍ എത്ര വട്ടം ലണ്ടനില്‍ കിടന്നു വട്ടം കറങ്ങിയാലും 22,000 പൗണ്ടിന്റെ ടാക്‌സി ബില്‍ എങ്ങനെ വന്നു എന്ന് ഇനി വക്തമാക്കേണ്ടത് കേരള സര്‍ക്കാരിന്‍റെ ചുമതലയാണ്. കാരണം ഒളിച്ചു വെച്ച കണക്കുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ലോക കേരള സഭ അടക്കമുള്ള സംവിധാനങ്ങളെ നോക്കുകുത്തിയാക്കി ലണ്ടനില്‍ ബിസിനസ് താല്‍പ്പര്യം ഉള്ള യുകെ മലയാളിക്കാണ് മുഴുവന്‍ ചിലവുകളുടെയും കരാര്‍ ലഭിച്ചത്.

MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം; യുവാക്കളും പൊലീസും ഏറ്റുമുട്ടി

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറിലെ സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം. പ്രവര്‍ത്തകരും...

അർഹമായ 1500 കോടി രൂപ അനുവദിക്കണം :കേന്ദ്രത്തോട് ആവശ്യപ്പെട്ട് മന്ത്രി എന്‍ ഷംസുദ്ദീന്‍

0
ന്യൂഡല്‍ഹി: സമഗ്രശിക്ഷാ അഭിയാന്‍ പദ്ധതി പ്രകാരമുള്ള കുടിശ്ശിക അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട്...

ബാങ്കോക്കിൽ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

0
ആലപ്പുഴ: തായ്‌ലന്റിലെ ബാങ്കോക്കില്‍ ലോഡ്ജില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി....

സൌജന്യ യാത്ര മരണത്തിലേക്കോ ? മൊട്ട ടയറുമായി ഗവിയിലേക്ക് കെ.എസ്.ആര്‍.റ്റി.സി ബസില്‍ ഒരു ഉല്ലാസ...

0
പത്തനംതിട്ട : തേഞ്ഞ് തീര്‍ന്ന ടയറുകളും ഇളകി പൊളിഞ്ഞ ബോഡിയുമുള്ള കെ.എസ്.ആര്‍.റ്റി.സി ബസിലെ...