കരുതലില്‍ വ്യത്യസ്ത മാതൃകയായി പത്തനംതിട്ട നഗരസഭയിലെ രണ്ട് ജീവനക്കാര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ് മഹാമാരികാലത്തും മറ്റുള്ളവര്‍ക്കായി കരുതലാകുകയാണ് പത്തനംതിട്ട നഗരസഭയിലെ രണ്ട് ജീവനക്കാര്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി തങ്ങളുടെ ശമ്പളത്തിലെ 500 രൂപവീതം സര്‍വീസ് കാലഘട്ടം അവസാനിക്കും വരെ നല്‍കാന്‍ തീരുമാനമെടുത്താണ് നഗരസഭാ ജീവനക്കാരായ എസ്.ശ്രീകുമാര്‍, പി.ജയശ്രീ എന്നിവര്‍ മറ്റുള്ളവര്‍ക്ക് മാതൃകയാകുന്നത്.

ഇരുവര്‍ക്കും പത്തു വര്‍ഷത്തില്‍ കുറയാത്ത സേവന കാലയളവാണ് ബാക്കിയുള്ളത്. കോവിഡ് ബാധിതരുടെ ബുദ്ധിമുട്ടുകള്‍ നേരില്‍ മനസിലാക്കിയതിനാലാണ് ഇരുവരും ഇങ്ങനെയൊരു തീരുമാനമെടുത്തത്. മുമ്പ്  രണ്ടുപേരും കോവിഡ് ബാധിതര്‍ ആയിരുന്നു. തങ്ങളുടെ സര്‍ക്കാര്‍ സേവനം അവസാനിക്കുന്നതുവരെ ഓരോ മാസവും 500 രൂപ വീതം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നതിനുള്ള സമ്മതപത്രം നഗരസഭ ചെയര്‍മാന്‍ അഡ്വ.ടി.സക്കീര്‍ ഹുസൈന് കൈമാറി. നഗരസഭാ കൗണ്‍സിലര്‍ ആര്‍. സാബു, നഗരസഭാ യൂത്ത് കോഡിനേറ്റര്‍ അജിന്‍ വര്‍ഗീസ് എന്നിവരും സന്നിഹിതരായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുലിക്കളി സംഘങ്ങൾക്കുള്ള കേന്ദ്ര ധനസഹായം : ഉത്തരവിറങ്ങി

0
ന്യൂഡൽഹി : പുലിക്കളി സംഘങ്ങൾക്കുള്ള കേന്ദ്ര ധനസഹായം അനുവദിച്ച് ഉത്തരവായി. കഴിഞ്ഞ...

പൊയ്ത്തുംകടവിൽ ഫാത്തിമത്ത് റിസ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം

0
കണ്ണൂർ: കണ്ണൂർ പൊയ്ത്തുംകടവിൽ ഫാത്തിമത്ത് റിസ (20) ആത്മഹത്യ ചെയ്ത സംഭവത്തില്‍...

യുവാക്കളുമായി സംവാദം : മോഹൻ ഭാഗവതിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു ; അഭിജീത്...

0
മുംബൈ : യുവാക്കളുമായി സംവദിക്കാനുള്ള ആർ.എസ്.എസ്. മേധാവി മോഹൻ ഭാഗവതിന്റെ തീരുമാനത്തെ...

ഇന്‍ഷുറന്‍സ് എടുക്കാത്ത വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കരുത് : സുപ്രീംകോടതി

0
ന്യൂഡല്‍ഹി: ഇന്‍ഷുറന്‍സ് എടുക്കാത്ത വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കരുതെന്ന് സുപ്രീംകോടതി. പൈലറ്റ് പ്രൊജക്ടായി...