മുഖ്യമന്ത്രിക്ക് നേരെ വിമാനത്തില്‍ ഉണ്ടായ പ്രതിഷേധം ; ഇന്‍ഡിഗോ ഡിജിസിഎയ്ക്ക് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുഖ്യമന്ത്രിക്ക് നേരെ വിമാനത്തില്‍ ഉണ്ടായ പ്രതിഷേധത്തില്‍ ഇന്‍ഡിഗോ ഡിജിസിഎയ്ക്ക് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കി. മുദ്രാവാക്യം വിളിച്ചവരെ ക്യാബിന്‍ ക്രൂ ശാന്തരാക്കാന്‍ ശ്രമിച്ചെന്നും എന്നാല്‍ ഇവര്‍ പ്രതിഷേധം തുടര്‍ന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റൊരു യാത്രക്കാരന്‍ പ്രതിഷേധിച്ചവരെ തള്ളിമാറ്റിയെന്നും ഇന്‍ഡിഗോയുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. വിമാന ജീവനക്കാരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രാഥമിക റിപ്പോര്‍ട്ട് ഇന്‍ഡിഗോ ഡിജിസിഎയ്ക്ക് കൈമാറിയത്.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കെതിരെ പാഞ്ഞടുത്തെന്നും നാടന്‍ ഭാഷയില്‍ ഭീഷണി മുഴക്കിയെന്നും ഇന്‍ഡിഗോ ഗ്രൗണ്ട് മാനേജര്‍ പോലീസിന് റിപ്പോര്‍ട്ട് നല്‍കി. ഇപി ജയരാജന്‍ തടഞ്ഞതും റിപ്പോര്‍ട്ടില്‍ ഉണ്ടെന്നാണ് വിവരം. സംഭവത്തില്‍ കഴിഞ്ഞ ദിവസം ജയരാജനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരാതി നല്‍കിയിരുന്നു. ജയരാജന്‍ ദേഹോപദ്രവം ഏല്‍പ്പിക്കുകയും കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തതായാണ് പരാതി.

റിമാന്‍ഡിലുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ വേണമെന്ന പോലീസ് അപേക്ഷ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. പ്രതികളുടെ ജാമ്യാപേക്ഷയും കോ‌ടതി പരിഗണിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധവുമായി എത്തിയത്. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.

വധശ്രമം, കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, എയര്‍ ക്രാഫ്റ്റ് സുരക്ഷയെ ബാധിക്കുന്ന അതിക്രമം എന്നീ വകുപ്പുകളാണ് മൂവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനിലിന്റെ മൊഴിയുടെയും ഇന്‍ഡിഗോ ഗ്രൗണ്ട് മാനേജരുടെ കത്തിന്റേയും അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നതെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ദിവസവും രാത്രി 30-40 പേരെ വധിക്കണം’ ; ഗാസയിൽ കൂട്ടക്കൊല നടത്തണമെന്ന് ഇസ്രയേൽ മന്ത്രി

0
ഗാസ : പലസ്തീൻ ജനതയ്ക്കെതിരെ വീണ്ടും വിവാദ പ്രസ്താവനയുമായി ഇസ്രായേൽ പ്രധാനമന്ത്രി...

ഐഷി ഘോഷ് പങ്കെടുക്കുന്ന പരിപാടിക്ക് അനുമതി നിഷേധിച്ച് കണ്ണൂർ സർവകലാശാല

0
കൊച്ചി: എസ്എഫ്ഐ അഖിലേന്ത്യ ജോയിന്‍റ് സെക്രട്ടറി ഐഷി ഘോഷ് പങ്കെടുക്കുന്ന പരിപാടിക്ക്...

ദേശീയപതാകയെ അനാദരിച്ച് ബിജെപി പ്രവര്‍ത്തകര്‍ ; കേസെടുത്ത് ബാലരാമപുരം പോലീസ്

0
തിരുവനന്തപുരം: ബാലരാമപുരത്ത് ദേശീയ പതാകയെ അനാദരിച്ചതിന് ബിജെപി പ്രവർത്തർക്കെതിരെ കേസ്. ബിജെപി...

ഡൽഹി മദ്യനയക്കേസ് : കെജ്‌രിവാളിനെ വെറുതേവിട്ടതിനെതിരായ സി.ബി.ഐ. ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും

0
ന്യൂഡൽഹി : മദ്യനയക്കേസിൽ, ആം ആദ്മി പാർട്ടി നേതാക്കളായ അരവിന്ദ് കെജ്‌രിവാൾ,...