മുഖ്യമന്ത്രിയുടെ ലുക്കൗട്ട് നോട്ടീസ് പഞ്ചായത്ത് ഓഫീസിലും വില്ലേജിലും പതിപ്പിച്ച്‌ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍

For full experience, Download our mobile application:
Get it on Google Play

കോട്ടക്കല്‍ : മുഖ്യമന്ത്രിയുടെ ലുക്കൗട്ട് നോട്ടീസ് എടരിക്കോട് പഞ്ചായത്ത് ഓഫീസിലും വില്ലേജിലും പതിപ്പിച്ച്‌ എടരിക്കോട് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍. പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയില്‍ കണ്ടാലറിയാവുന്നവര്‍ക്കെതിരെ കോട്ടക്കല്‍ പോലീസ് കേസെടുത്തു. മുഖ്യമന്ത്രിക്കെതിരെയുള്ള പ്രതിഷേധത്തിന്‍റെ ഭാഗമായാണ് യൂത്ത് ലീഗ് കമ്മിറ്റി മുഖ്യമന്ത്രിയുടെ ലുക്കൗട്ട് നോട്ടീസ് പതിപ്പിച്ചത്. യൂത്ത് ലീഗ് നേതാവും എടരിക്കോട് ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷനുമായ ഫസലുദ്ദീന്‍ തയ്യിലിന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സി.പി.എമ്മും ഡി.വൈ.എഫ്.ഐയും പ്രതിഷേധവുമായി രംഗത്തെത്തി.

സംഭവം വിവാദമായതോടെ പഞ്ചായത്ത് സെക്രട്ടറി കോട്ടക്കല്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്‍സ്പെക്ടര്‍ എം.കെ. ഷാജി, എസ്.ഐ കെ.എസ്. പ്രിയന്‍ എന്നിവര്‍ ഓഫീസില്‍ എത്തി നടപടികള്‍ സ്വീകരിച്ചു. നാട്ടില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നതിന്‍റെ ഭാഗമായാണ് യൂത്ത് ലീഗിന്‍റെ ഇത്തരം പ്രവൃത്തികളെന്നും ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സുബ്രഹ്മണ്യന്‍ പറഞ്ഞു. പോലീസിന്‍റെ നേതൃത്വത്തില്‍ നോട്ടീസ് ചുമരുകളില്‍നിന്ന് ഒഴിവാക്കി. പഞ്ചായത്ത് സെക്രട്ടറിക്ക് പുറമെ സി.പി.എം, ഡി.വൈ.എഫ്.ഐ കമ്മിറ്റികളും പോലീസില്‍ പരാതി നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സതീശൻ ഉടക്കി ; 3 മാസമായിട്ടും മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് പ്രൈവറ്റ് സെക്രട്ടറി ആയില്ല

0
തിരുവനന്തപുരം: വിഡി സതീശൻ സർക്കാർ അധികാരത്തിലെത്തി 3 മാസമായിട്ടും മന്ത്രിയുടെ പ്രൈവറ്റ്...

പി.എസ്.സി. ക്രമക്കേടുകളിൽ ഇടപെട്ട് ഗവർണർ ; രാഷ്ട്രപതിക്ക് റിപ്പോർട്ട്‌ ചെയ്യാൻ നീക്കം

0
തിരുവനന്തപുരം : കേരളത്തിലെ പി.എസ്.സി. പരീക്ഷാക്രമക്കേടിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ ഇടപെടുന്നു....

ക്ഷേമപെൻഷൻ ; വീട്ടിലെ മസ്റ്ററിങ് ദുരുപയോഗം തടയാൻ കർശനനടപടി

0
ആലപ്പുഴ : വീട്ടിലെത്തിയുള്ള ക്ഷേമപെൻഷൻ മസ്റ്ററിങ് സെപ്റ്റംബർ ഒന്നിനു തുടങ്ങാനിരിക്കേ, ആരോഗ്യമുള്ള...

ശിവസൂര്യയുടെ തിരോധാനം ; അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും

0
കണ്ണൂർ: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനത്തിൽ അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും....