വല്ലാണ്ടങ്ങ് കളിച്ചാല്‍ വീട്ടില്‍ കയറി കുത്തിക്കീറും ; തിക്കോടി ടൗണില്‍ പ്രകോപന മുദ്രാവാക്യവുമായി സി പി എമ്മിന്റെ പ്രകടനം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : തിക്കോടി ടൗണില്‍ പ്രകോപന മുദ്രാവാക്യവുമായി സി പി എമ്മിന്റെ പ്രകടനം. ‘വല്ലാണ്ടങ്ങ് കളിച്ചാല്‍ വീട്ടില്‍ കയറി കുത്തിക്കീറു’മെന്നാണ് മുദ്രാവാക്യം. ഷുഹൈബിനെയും കൃപേഷിനെയും ഓര്‍മ്മയില്ലേ എന്നും പ്രകടനത്തിനിടെ മുദ്രാവാക്യം വിളിച്ചു.

‘പ്രസ്ഥാനത്തിന് നേരെ വന്നാല്‍ എത് പൊന്നുമോനായാലും വീട്ടില്‍ക്കയറി കുത്തിക്കീറും. പ്രസ്ഥാനത്തെ തൊട്ടെന്നാല്‍ ചാവാന്‍ ഞങ്ങള്‍ തയ്യാറാകും, ചാവാന്‍ ഞങ്ങള്‍ തയ്യാറായാല്‍ കൊല്ലാന്‍ ഞങ്ങള്‍ മടിക്കില്ല. ഓര്‍മ്മയില്ലേ കൃപേഷിനെ, ഓര്‍മ്മയില്ലേ ഷുഹൈബിനെ. വല്ലാണ്ടങ്ങ് കളിച്ചപ്പോള്‍ ചത്തുമലര്‍ന്നത് ഓര്‍മ്മയില്ലേ.’- എന്നൊക്കെയാണ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുന്നത്. പ്രകോപനപരമായ മുദ്രാവാക്യത്തെക്കുറിച്ച്‌ സി പി എം നേതാക്കളാരും ഇതുവരെ പ്രതികരിച്ചിട്ടില്ല. തിങ്കളാഴ്ച വൈകിട്ട് മുതല്‍ കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷമുണ്ടായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പൊന്നിൻ ചിങ്ങം എത്തി : കേരളത്തിന് ഇന്ന് സമൃദ്ധിയുടെയും പ്രതീക്ഷയുടെയും പുതുവർഷപിറവി

0
ഇന്ന് ചിങ്ങം ഒന്ന്. സമൃദ്ധിയുടെയും പ്രതീക്ഷയുടെയും പുതുവർഷപിറവി. പഞ്ഞമാസത്തെ മറികടന്ന് പട്ടിണിയുടെയും...

സോണിയ ​ഗാന്ധിക്കെതിരായ പരാതി ; കേസെടുക്കുന്നതിൽ നിയമോപദേശം തേടി ഡൽഹി പോലീസ്

0
ന്യൂഡൽഹി : സോണിയ ഗാന്ധിക്കെതിരായ പരാതിയിൽ നിയമോപദേശം തേടി ഡൽഹി പോലീസ്....

യുജിസി നെറ്റ് പുനഃപരീക്ഷ : എൻ ടിഎ ക്കെതിരെ പ്രതിഷേധം ; വിദ്യാർത്ഥി സംഘടനകൾ...

0
ഡൽഹി : യുജിസി നെറ്റ് പുനഃപരീക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ എൻടിഎക്കെതിരെ പ്രതിഷേധം...

തൃശ്ശൂരിൽ ക്രിമിനൽകേസ് പ്രതിയുടെ ആക്രമണം ; യുവതിക്കും സുഹൃത്തിനും വെട്ടേറ്റു

0
തൃശ്ശൂർ : കോടന്നൂരിൽ സൂപ്പർമാർക്കറ്റിൽവെച്ച് യുവതിയെ സുഹൃത്ത് കുത്തിപ്പരിക്കേൽപ്പിച്ചു. പള്ളിപ്പുറം സ്വദേശിനിയായ...