ഇന്‍ഷുറന്‍സ് തുക ലഭിക്കാന്‍ ഭര്‍ത്താവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി ; ഭാര്യ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

മുംബൈ: ഇന്‍ഷുറന്‍സ് തുക ലഭിക്കാന്‍ ഭര്‍ത്താവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. ഒരു കോടി രൂപ ഇന്‍ഷുറന്‍സ് തുകയ്ക്കുവേണ്ടി വാടക കൊലയാളികളെ ഉപയോഗിച്ച്‌ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ അറസ്റ്റില്‍. മുംബൈ ലാത്തൂര്‍ ത്രേണാപുര്‍ സ്വദേശി മഞ്ചക് ഗോവിന്ദ് പവാര്‍ (45) ആണ് മരിച്ചത്. ബീഡ് ജില്ലയിലാണ് സംഭവം. ഇന്‍ഷുറന്‍സ് പോളിസിയില്‍നിന്ന് ഒരു കോടിരൂപ ലഭിക്കാനാണ് ഭാര്യയായ ഗംഗാബായി (37) ക്രൂരകൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു.

ജൂണ്‍ 11-ന് അഹമ്മദ്നഗര്‍ ഹൈവേയിലെ ബീഡ് പിമ്പര്‍ഗവന്‍ റോഡിലാണ് പവാറിന്റെ മൃതദേഹം കണ്ടെത്തിയത്. തലയ്‌ക്കേറ്റ മര്‍ദനമാണ് മരണകാരണമെന്ന് പരിശോധനയില്‍ വ്യക്തമായി. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. പോലീസിന്റെ പ്രാഥമിക അന്വേഷണത്തെ തെറ്റിദ്ധരിപ്പിക്കാനും കൊലപാതകം അപകടമായി മാറ്റാനും ഗംഗാബായി ശ്രമിച്ചിരുന്നു. ഭാര്യയുടെ മൊഴിയില്‍ തുടക്കംമുതലേ സംശയം തോന്നിയതോടെ കൂടുതല്‍ ചോദ്യം ചെയ്യലിനായി ഇവരെ കസ്റ്റഡിയിലെടുത്തു. പിന്നീട് ഇവര്‍ കുറ്റം സമ്മതിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ കുടിവെള്ളത്തിൽ ഇ.കോളി ബാക്ടീരിയ സാന്നിദ്ധ്യം ; സി എ ജി ...

0
പാലക്കാട് : റെയിൽവേ സ്റ്റേഷനുകളിലെ കുടിവെള്ളം ഗുരുതരമായ ആരോഗ്യഭീഷണിയാകുന്നുവെന്ന് കൺട്രോളർ ആൻഡ്...

നീറ്റിനു പിന്നാലെ നെറ്റിലും വ്യാപക പിഴവുകൾ ; മൂന്ന് വിഷയങ്ങളിൽ പുനപ്പരീക്ഷ പ്രഖ്യാപിച്ചു

0
ന്യൂഡൽഹി : ചോദ്യക്കടലാസുകളിൽ വ്യാപകപിഴവുകൾ കണ്ടെത്തിയതിനെത്തുടർന്ന് മൂന്നുവിഷയത്തിലെ യു.ജി.സി.-നെറ്റ് പരീക്ഷകൾ വീണ്ടും...

ഡൽഹി മെട്രോയിലെ സിഐഎസ്എഫ് ജവാന്റെ മോശം പേരുമാറ്റം ; കർശന നടപടിയെന്ന് സിഐഎസ്എഫ്

0
ന്യൂഡൽഹി: ഡൽഹി മെട്രോയിലെ സിഐഎസ്എഫ് ജവാന്റെ മോശം പേരുമാറ്റത്തിൽ കർശന നടപടി...

ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം ; ഒമാനുമായി ചർച്ചകൾ തുടരുകയാണെന്ന് ഇറാൻ

0
ടെഹ്റാൻ : തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം സംബന്ധിച്ച് ഒമാനുമായി...