ഫ്രാങ്കോ മുളയ്ക്കലിനെ വീണ്ടും ജലന്ധര്‍ മെത്രാനാക്കാനുള്ള നടപടി പുനപരിശോധിക്കണമെന്ന് സേവ് ഔവര്‍ സിസ്‌റ്റേഴ്‌സ്

For full experience, Download our mobile application:
Get it on Google Play

കോട്ടയം: ഫ്രാങ്കോ മുളയ്ക്കലിനെ വീണ്ടും ജലന്ധര്‍ മെത്രാനാക്കാനുള്ള നടപടി പുനപരിശോധിക്കണമെന്ന് സേവ് ഔവര്‍ സിസ്‌റ്റേഴ്‌സ്. ക്രൈസ്തവ സഭയുടെ ആധാരശിലയായ പത്ത് കല്പനകളെയും കാനോന്‍ നിയമങ്ങളെയും വെല്ലുവിളിക്കുന്നതാണ് ഈ നടപടിയെന്നും സേവ് ഔവര്‍ സിസ്‌റ്റേഴ്‌സ് വ്യക്തമാക്കി. ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോട്ടയം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയുടേത് പ്രാഥമിക വിധി മാത്രമാണെന്നും ബിഷപ്പായി നിയമിക്കാനുളള നടപടി ദുരൂഹമാണെന്നും എസ്.ഒ.എസ് വ്യക്തമാക്കി.

ആറാം പ്രമാണമുള്‍പ്പെടെ ലംഘിച്ച വ്യക്തിയെ വീണ്ടും അജപാലകനായി നിയോഗിക്കുന്നത് സഭയുടെ എല്ലാ ധാര്‍മിക നിലപാടുകളുടെയും ദുരന്തപൂര്‍ണമായ തകര്‍ച്ചയാണ്. അതിനാല്‍ തീരുമാനം പുനപരിശോധിക്കണമെന്നും ഫ്രാങ്കോ മുളയ്ക്കലിനെ ജലന്ധര്‍ മെത്രാനാക്കാനുള്ള നടപടിയില്‍ നിന്ന് വത്തിക്കാന്‍ പിന്തിരിയണമെന്നും ആവശ്യപ്പെട്ട് സേവ് ഔവര്‍ സിസ്‌റ്റേഴ്‌സ് മാര്‍പ്പാപ്പക്ക് നിവേദനം അയച്ചു. ഫ്രാങ്കോ മുളയ്ക്കല്‍ ഉടന്‍ ചുമതല ഏല്‍ക്കുമെന്ന് ആര്‍ച്ച്‌ ബിഷപ്പ് ലിയോ പോള്‍ഡോ നേരത്തെ വ്യക്തമാക്കിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സവർക്കർ ചോദ്യ വിവാദം : ചോദ്യാവലി തയ്യാറാക്കിയ അധ്യാപകന് സസ്പെൻഷൻ നൽകിയതിന്റെ കാരണം സർക്കാർ...

0
കൊച്ചി: സ്കൂൾ ഫ്രീഡം ക്വിസിൽ വി.ഡി. സവർക്കറുമായി ബന്ധപ്പെട്ട് വിവാദ ചോദ്യം...

സ്‌കൂളുകളിൽ ഓണാഘോഷ ദിനത്തിൽ ഇഷ്ടമുള്ള വസ്ത്രം ധരിക്കാം ; മന്ത്രിയുടെ ഉത്തരവ്

0
തിരുവനന്തപുരം: ഓണാഘോഷ ദിനത്തിൽ വിദ്യാർഥികൾക്ക് ആഗ്രഹപ്രകാരം ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ച് സ്കൂളിലെത്താൻ...

കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി ; പൊള്ളലേറ്റ് യുവതി ചികിത്സയിൽ

0
കണ്ണൂർ : കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി. കുക്കാനം സ്വദേശി...

ശബരിമല നെയ്യ് അഴിമതി : സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

0
കൊച്ചി : ശബരിമലയിലേക്കുളള മിൽമ നെയ്യ് കരാറിലെ അഴിമതിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത...