കണ്ണൂര്‍ : കോടതി പറഞ്ഞാല്‍ പൗരത്വ നിയമം നടപ്പിലാക്കും, സംസ്ഥാനത്തിന് മറ്റ് പോംവഴികളില്ല. മനോരമയുടെയുടെ ഔട്ട്‌ലൈന്‍ ഉപയോഗിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ വ്യാപകമായി വ്യാജ പ്രചരണം.
മുസ്ലിം ലീഗ് ബിജെപി പ്രവര്‍ത്തകരുടെ ഗ്രൂപ്പുകളിലാണ് മുഖ്യമന്ത്രിക്കെതിരെയുള്ള വ്യാജ സ്‌ക്രീന്‍ ഷോട്ടുകള്‍ വ്യാപകമായി പ്രചരിക്കുന്നത്. ഇത്തരം മെസേജുകളുടെ താഴെത്തന്നെ ഇത് പ്രചരിപ്പിക്കരുതെന്നും വ്യാജമാണെന്നും കേസെടുക്കാന്‍ സാധ്യതയുണ്ടെന്നും പലരും മുന്നറിയിപ്പ് നല്‍കുന്നുണ്ടങ്കിലും പിന്‍വലിക്കാന്‍ പ്രചരിപ്പിക്കുന്നവര്‍ തയ്യാറായിരുന്നില്ല. സംഭവം വിവാദമായതോടെ പോലീസ് അന്വേഷണത്തിലേക്കാണ് കാര്യങ്ങള്‍ എത്തിയത്.