Saturday, April 5, 2025 5:17 am

കോഴിക്കോട് വിമാനത്താവള വികസനം ദ്രുതഗതിയിലാക്കണം : വ്യോമയാനമന്ത്രിയോട് മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോഴിക്കോട് വിമാനത്താവള വികസനം ദ്രുതഗതിയിലാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയോട് അഭ്യര്‍ത്ഥിച്ചു. വിമാനത്താവള വികസനത്തോടനുബന്ധിച്ച് ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

കേരളത്തിലെ വിമാനത്താവളങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലാ ക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. അതിനാവശ്യമായ സഹകരണം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ ഭാഗത്തുനിന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. അപകടത്തിനു ശേഷം കോഴിക്കോട് വിമാനത്താവളത്തില്‍ കാര്യമായ സര്‍വ്വീസ് നടത്തുന്നില്ല. അത് വര്‍ദ്ധിപ്പിക്കണം. 152.5 ഏക്കര്‍ സ്ഥലം വികസനത്തിന് ആവശ്യമുണ്ട്. സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഭരണാനുമതി നല്‍കിക്കഴിഞ്ഞു. പ്രാദേശികമായ എതിര്‍പ്പ് ചര്‍ച്ചചെയ്തു പരിഹരിക്കാന്‍ ജില്ലാ കലക്ടര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മറ്റു നടപടികള്‍ മുന്നോട്ടുപോവുകയാണ്.

വിമാനത്താവള മേഖലയില്‍ കേന്ദ്ര സര്‍ക്കാരിന്റെ സ്വകാര്യ വല്‍ക്കരണനയം ജനങ്ങളെ ആശങ്കപ്പെടുത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അന്താരാഷ്ട്ര സര്‍വ്വീസ് ആരംഭിക്കണമെന്ന ആവശ്യം മുഖ്യമന്ത്രി മുന്നോട്ടുവച്ചു. കൂടുതല്‍ ആലോചിനയ്ക്കു ശേഷം തീരുമാനമെടുക്കുമെന്ന് മന്ത്രി പറഞ്ഞു. വിമാന നിരക്ക് പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളിലേയ്ക്കുള്ള നിരക്ക് കുറയ്ക്കാന്‍ നടപടികള്‍ സ്വീകരിക്ക ണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അക്കാര്യം പരിശോധിക്കാമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി ഉറപ്പു നല്‍കി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പാലുകാച്ച് വീട്ടിൽ വെച്ച് യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ

0
കായംകുളം : ചേരാവള്ളിയിൽ പാലുകാച്ച് വീട്ടിൽ വെച്ച് യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച...

ഈഴവർ വോട്ടുകുത്തിയന്ത്രങ്ങളാണെന്ന് വെള്ളാപ്പള്ളി നടേശന്‍

0
മലപ്പുറം : മലപ്പുറത്ത് ഈഴവർക്ക് കടുത്ത അവഗണനയെന്ന് എസ് എൻ ഡി...

ഏഴംകുളം – കൈപ്പട്ടൂര്‍ റോഡില്‍ ഗതാഗത നിരോധനം

0
പത്തനംതിട്ട : ഏഴംകുളം -കൈപ്പട്ടൂര്‍ റോഡിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് പാലമുക്ക് ജംഗ്ഷനില്‍...

ചുങ്കപ്പാറയിൽ മോഷണം നിത്യ സംഭവം ; ഇരുട്ടിൽ തപ്പി പോലീസ്

0
മല്ലപ്പള്ളി: ചുങ്കപ്പാറയിലും പരിസര പ്രദേശങ്ങളിലും മോഷണം വ്യാപകമാകുമ്പോഴും പോലീസ് ഇരുട്ടിൽ തപ്പുന്നു....