Thursday, June 13, 2024 12:44 am

ഉയര്‍ന്ന നിലവാരമുള്ള മാനവവിഭവ ശേഷിയാണ് സര്‍ക്കാര്‍ സേവനങ്ങള്‍ക്കാവശ്യം ; ഫയര്‍ഫോഴ്‌സിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനം നേരിട്ട ദുരന്ത സമയങ്ങളിലെ ഫയര്‍ഫോഴ്‌സിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് മുഖ്യമന്ത്രി. നിരന്തരമായി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളെ നേരിടാന്‍ നൂതനമായ മാര്‍ഗങ്ങള്‍ തേടണം. സിവില്‍ ഡിഫന്‍സ് ഫോഴ്‌സ് പൂര്‍ണ തോതില്‍ സജ്ജമാണ്. അടിയന്തര സാഹചര്യം നേരിടാന്‍ ഫയര്‍ഫോഴ്‌സ് സേനയെ സജ്ജമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഉയര്‍ന്ന നിലവാരമുള്ള മാനവ വിഭവ ശേഷിയാണ് സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് പ്രധാനം. അഗ്നിരക്ഷാ സേനയുടെ ആപ്തവാക്യത്തെ പൂര്‍ണമായും പ്രവര്‍ത്തിയിലൂടെ കാണിച്ചുകൊടുക്കേണ്ടവരാണ് ഫയര്‍ഫോഴ്‌സ്. കേരലത്തിലെ ഫയര്‍ഫോഴ്‌സിന് കഴിഞ്ഞ നാളുകളില്‍ അതിനുസാധിച്ചു.

നൂറ്റാണ്ടിലെ മഹാപ്രളയം, തുടര്‍ച്ചയായുണ്ടായ കാലവര്‍ഷക്കെടുതികള്‍, ഉരുള്‍പൊട്ടല്‍ എന്നീ ദുരന്തങ്ങളിലെല്ലാം സ്വന്തം ജീവന്‍ പണയപ്പെടുത്തി പ്രവര്‍ത്തിച്ചവരാണ് കേരള ഫയര്‍ഫോഴ്‌സ്. ഒരു ഘട്ടത്തില്‍ വീടുകളിലേക്ക് മരുന്നുകള്‍ നേരിട്ടെത്തിക്കുന്നതില്‍ വരെയും ഫയര്‍ഫോഴ്‌സ് മുന്നിലുണ്ടായിരുന്നു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് വേണ്ടി രണ്ടുതരത്തിലുള്ള ഇടപെടലുകളാണ് പ്രധാനമായും വേണ്ടത്. ഉയര്‍ന്ന നിലവാരമുള്ള മാനവവവിഭവ ശേഷി സര്‍ക്കാര്‍ സര്‍വീസിന്റെ ഭാഗമാകുക, രണ്ട്, അവരുടെ സേവനങ്ങള്‍ കാര്യക്ഷമമയായി നിര്‍വഹിക്കാനാകുന്ന അടിസ്ഥാന സൗകര്യങ്ങളുണ്ടാവുക. ഇവയ്ക്ക് രണ്ടുമാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത് – മുഖ്യമന്ത്രി പറഞ്ഞു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കുവൈറ്റിലെ തീപിടിത്തം ; അനുശോചനമറിയിച്ച് എം വി ഗോവിന്ദൻ മാസ്റ്റർ

0
തിരുവനന്തപുരം : കുവൈറ്റിലെ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തതിൽ ജീവൻ നഷ്ടമായവരുടെ...

കുവൈറ്റ് തീപിടിത്തം ; ലോക കേരള സഭ വെട്ടിച്ചുരുക്കി

0
തിരുവനന്തപുരം : കുവൈറ്റ് തീപിടിത്തത്തെ തുടർന്ന് ലോക കേരള സഭ വെട്ടിച്ചുരുക്കി....

കുവൈറ്റ് തീപിടുത്തം : മരിച്ചവരിൽ കോന്നി അട്ടച്ചാക്കൽ സ്വദേശിയും

0
കോന്നി: കുവൈറ്റിലെ ഫ്ലാറ്റിൽ ഉണ്ടായ തീപിടുത്തത്തിൽ അട്ടച്ചാക്കൽ സ്വദേശി മരിച്ചു. അട്ടചാക്കൽ,...

സര്‍ക്കാര്‍ അറിയിപ്പുകള്‍ ; പത്തനംതിട്ട ജില്ല

0
ഇ-ലേലം പത്തനംതിട്ട പോലീസ് സ്റ്റേഷന്‍ പിടിച്ചെടുത്ത് പത്തനംതിട്ട എആര്‍ ക്യാമ്പില്‍ സൂക്ഷിച്ചിരിക്കുന്ന ഒന്‍പത്...