Thursday, May 16, 2024 8:34 pm

ബലാത്സംഗവും മോഷണവും ; ഗള്‍ഫിലേക്ക് കടന്നെങ്കിലും റെഡ്‌കോര്‍ണര്‍ നോട്ടീസില്‍ കുടുങ്ങി – അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കാഞ്ഞങ്ങാട് : ബലാത്സംഗവും മോഷണവും നടത്തി ഗൾഫിലേക്കു കടന്ന കാഞ്ഞങ്ങാട് സ്വദേശിയെ ഇന്റർപോളിന്റെ സഹായത്തോടെ ഹൊസ്ദുർഗ് പോലീസ് നാട്ടിലെത്തിച്ചു. കാഞ്ഞങ്ങാട് ആറങ്ങാടിയിലെ മുസാഫർ അലി (23) യാണ് അറസ്റ്റിലായത്. 2018 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം. കാഞ്ഞങ്ങാട് പോലീസ് സ്റ്റേഷൻ പരിധിയിലെ ഭർതൃമതിയായ യുവതിയെ മുസാഫർ അലിയും സുഹൃത്ത് മുബഷീറും (22) ചേർന്ന് വീട്ടിൽക്കയറി ബലാത്സംഗം ചെയ്യുകയും 20,000 രൂപ മോഷ്ടിക്കുകയും ചെയ്തുവെന്നാണ് കേസ്.

തൊട്ടടുത്ത ദിവസം മുബഷീർ അറസ്റ്റിലായി. ഹൊസ്ദുർഗ് കോടതി മുസാഫർ അലിക്കെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. പോലീസിന്റെ അന്വേഷണത്തിൽ ഇയാൾ യു.എ.ഇ യിലേക്കു കടന്നതായി വ്യക്തമായി. ഇതോടെ പോലീസ് ഇന്റർപോളിന്റെ സഹായം തേടി. റെഡ്കോർണർ നോട്ടീസും പുറപ്പെടുവിച്ചു. തുടർന്ന് യു.എ.ഇ പോലീസ് മാർച്ചിൽ മുസാഫർ അലിയെ അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം ഇയാളെ സി.ബി.ഐ ക്ക് കൈമാറി.

ഹൊസ്ദുർഗ് അഡീഷണൽ എസ്.ഐ കെ.ശ്രീജേഷ്, എ.എസ്.ഐ വിനയകുമാർ എന്നിവർ ഡൽഹിയിലെത്തി സി.ബി.ഐ യിൽനിന്ന് ഇയാളെ കസ്റ്റഡിയിലെടുത്തു. ഹൊസ്ദുർഗ് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (ഒന്ന്) കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തശേഷം ഒരുദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
ശക്തമായ കാറ്റ്: പൊതുജാഗ്രത നിര്‍ദേശങ്ങള്‍ കാറ്റും മഴയും ഉണ്ടാകുമ്പോള്‍ ഒരു കാരണവശാലും മരങ്ങളുടെ...

കമ്പത്ത് കാറിനുള്ളിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തിയ...

0
കോട്ടയം: കമ്പത്ത് കാറിനുള്ളിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ വിഷം കഴിച്ച്...

കാലവര്‍ഷം ഈ മാസം അവസാനം എത്തും

0
തിരുവനന്തപുരം : സംസ്ഥാനത്ത് കാലവര്‍ഷം ഈ മാസം 31 ഓടെ എത്തിച്ചേരുമെന്ന്...

പത്തനംതിട്ടയില്‍ 19, 20 തീയതികളില്‍ ഓറഞ്ച് അലര്‍ട്ട്

0
പത്തനംതിട്ട : ജില്ലയില്‍ ഈമാസം 19 നും 20 നും കേന്ദ്ര...