കമ്പത്ത് കാറിനുള്ളിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

For full experience, Download our mobile application:
Get it on Google Play

കോട്ടയം: കമ്പത്ത് കാറിനുള്ളിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തിയ വാർത്തയിൽ നടുങ്ങി നാട്. കോട്ടയം പുതുപ്പള്ളി കാഞ്ഞിരത്തുംമൂട് സ്വദേശികളും വാകത്താനത്ത് വാടകയ്ക്ക് താമസിക്കുന്നവരുമായ ജോർജ് പി സ്‌കറിയ (60), ഭാര്യ മേഴ്സി (58) മകൻ അഖിൽ (29) എന്നിവരെയാണ് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരെ കഴിഞ്ഞ മൂന്നു ദിവസങ്ങളായി കാണാനില്ലായിരുന്നു. വാകത്താനം പോലീസ് കേസും രജിസ്റ്റർ ചെയ്തിരുന്നു. കർഷകനായ ജോർജ് പി. സ്‌കറിയയ്ക്ക് രണ്ടരക്കോടിയിലേറെ രൂപയുടെ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായാണ് അയൽവാസി പറയുന്നത്. ബാങ്ക് വായ്‌പയും സ്വകാര്യ വ്യക്തികളിൽ നിന്ന് വാങ്ങിയ വായ്‌പയും ഇതിലുണ്ട്.
വീടും സ്ഥലവും വിറ്റ് കടം വീട്ടാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. അഖിലിന് ചെറിയ ഒരു തുണിക്കട ഉണ്ടായിരുന്നതിലെ വരുമാനമായിരുന്നു കുടുംബത്തിൻ്റെ ഏക ആശ്രയം. പിന്നീട് തുണിക്കടയും വിജയം കാണാതെ വന്നതോടെ കുടുംബം ഏറെ വിഷത്തിലായിരുന്നു.

തുണിക്കച്ചവടം തകർന്നതോടെ മീനടം തോട്ടക്കാട്ടെ വാടക വീട്ടിലേക്ക് താമസം മാറിയിരുന്നു. ഇതിനിടെയാണ് മൂവരെയും കാണാതാവുന്നത്. വീട്ടിൽ നിന്നു പോകുന്നതിന് മുൻപ് വളർത്തുമൃഗങ്ങളെ തുറന്നു വിട്ട ശേഷമാണ് മൂവരും വീട് വിട്ടത്. നിരവധി വളർത്തുമൃഗങ്ങളെ അഖിൽ വീട്ടിൽ വളർത്തിയിരുന്നു. ഇതിനിടെ ബന്ധുക്കൾ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീടാണ് കമ്പം – കമ്പംമേട് റോഡിൽ നിന്ന് മാറി ഒരു തോട്ടത്തിനകത്ത് പാർക്ക് ചെയ്‌ത ഹ്യുണ്ടായ് ഗ്രാന്റ് ഐ10 കാറിനകത്ത് രണ്ട് പുരുഷന്മാരുടെയും ഒരു സ്ത്രീയുടെയും മൃതദേഹം കണ്ടെത്തിയതും കോട്ടയം രജിസ്ട്രേഷനിലുളള (കെഎൽ 05 എയു 9199) വാഹനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മരിച്ചവരെ തിരിച്ചറിഞ്ഞതും. കമ്പത്തെ തെളിവെടുപ്പടക്കം പൂർത്തിയാക്കിയ ശേഷമാകും മൃതദേഹങ്ങൾ നാട്ടിലേക്കെത്തിക്കുകയെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാളയാറിൽ ട്രെയിനിടിച്ച് പിടിയാനയും കുട്ടിയാനയും ചരിഞ്ഞു

0
പാലക്കാട്: കേരള-തമിഴ്‌നാട് അതിർത്തി പ്രദേശമായ വാളയാർ ചാവടിപ്പാറ പുതുപ്പതിയിൽ റെയിൽവേ ട്രാക്ക്...

ബെംഗളൂരുവിൽ മലയാളിയായ കേന്ദ്രസർക്കാർ ജീവനക്കാരി വാഹനാപകടത്തിൽ മരിച്ച സംഭവം ; റോഡിൻ്റെ ശോച്യാവസ്ഥയ്ക്കെതിരെ പ്രതിഷേധവുമായി...

0
ബെംഗളൂരു: ബെംഗളൂരുവിൽ മലയാളിയായ കേന്ദ്രസർക്കാർ ജീവനക്കാരി വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ റോഡിൻ്റെ...

വാർത്താ ചാനലുകളുടെ പോസ്റ്റുകൾ മെറ്റ നീക്കിയ സംഭവത്തിൽ പ്രതികരണവുമായി എഎ റഹീം എം പി

0
തിരുവനന്തപുരം: വാർത്താ ചാനലുകളുടെ പോസ്റ്റുകൾ മെറ്റ നീക്കിയ സംഭവത്തിൽ പ്രതികരണവുമായി എഎ...

സിപിഎം നിയന്ത്രണത്തില്‍ തുടങ്ങിയ ഹലാല്‍ ഫായിദ സഹകരണ സംഘം പൊളിഞ്ഞു

0
കോഴിക്കോട്: ഇസ്ലാമിക് ബാങ്കിംഗ് രീതിയില്‍ സിപിഎം നിയന്ത്രണത്തില്‍ തുടങ്ങിയ ഹലാല്‍ ഫായിദ...