പിരിവ് ചോദിച്ച് കടയിലെത്തി ; മൊബൈല്‍ ഫോണുമായി ഇറങ്ങിയോടി

For full experience, Download our mobile application:
Get it on Google Play

വടക്കഞ്ചേരി : ബധിരരുടെയും മൂകരുടെയും ക്ഷേമത്തിനായി പിരിവുചോദിച്ച് കടയിലെത്തിയ ആൾ മേശപ്പുറത്ത് വെച്ചിരുന്ന മൊബൈൽ ഫോണുമായി കടന്നു. മൊബൈൽ കവറിനുള്ളിൽ 7000 രൂപയുമുണ്ടായിരുന്നു. വടക്കഞ്ചേരി ടൗണിൽ ഷാ ടവറിലുളള സ്റ്റാർലെറ്റ് സ്ഥാപന ഉടമ ഇ.വൈ ജെസ്സിയുടെ 28,000 രൂപയുടെ സ്മാർട്ട് ഫോണാണ് നഷ്ടപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം.

ആംഗ്യഭാഷയിലൂടെ പിരിവിനായി അപേക്ഷിക്കുകയായിരുന്നു. പണമെടുക്കാൻ തിരിയുന്നതിനിടെ ആൾ ഫോണെടുത്ത് ഇറങ്ങി ഓടുകയായിരുന്നെന്ന് കടയുടമ പറഞ്ഞു. പിന്നാലെപ്പോയെങ്കിലും പിടികൂടാനായില്ല. ആൾ കടയിൽ വരുന്നതിന്റെയും ഓടുന്നതിന്റെയും ദൃശ്യങ്ങൾ കെട്ടിടത്തിൽ സ്ഥാപിച്ച സി.സി.ടി.വി ക്യാമറയിൽനിന്ന് ലഭിച്ചിട്ടുണ്ട്. ദൃശ്യങ്ങളുൾപ്പെടെ ഉടമ നൽകിയ പരാതിയിൽ വടക്കഞ്ചേരി പോലീസ് അന്വേഷണം ആരംഭിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി വിജയനും മകൾ വീണയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി ഷോൺ ജോർജ്

0
കോട്ടയം: പ്രതിപക്ഷ നേതാവ് പിണറായി വിജയനും മകൾ വീണ ടിയ്ക്കുമെതിരെ...

പാലക്കാട് റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ് അഞ്ചുവയസുകാരൻ മരിച്ചു

0
പാലക്കാട്: പാലക്കാട് റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ് അഞ്ചുവയസുകാരൻ മരിച്ചു. കോട്ടായിയിലെ...

കുളത്തിലേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിച്ച് മധ്യവയസ്‌കൻ

0
തിരുവനന്തപുരം: തലസ്ഥാനത്തെ ശ്രീവരാഹം കുളത്തിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച മധ്യവയസ്കനെ...

പുതിയ കെപിസിസി അധ്യക്ഷന്‍ പ്രഖ്യാപനം ഉടനില്ല ; ഓണത്തിന് ശേഷം ഉണ്ടാകുമെന്ന് സൂചന

0
ഡൽഹി : പുതിയ കെപിസിസി അധ്യക്ഷ പ്രഖ്യാപനം ഉടനുണ്ടാകില്ല. ഓണത്തിന് ശേഷമാകും...