ജിഎസ്ടി കൂട്ടി ; തുണിത്തരങ്ങൾക്കും ചെരുപ്പിനും ജനുവരി മുതൽ വിലകൂടും

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : തുണിത്തരങ്ങൾ, ചെരുപ്പ് എന്നിവയുടെ ചരക്ക് സേവന നികുതി (ജിഎസ്ടി) അഞ്ച് ശതമാനത്തിൽനിന്ന് 12ശതമാനമായി വർധിപ്പിച്ചു. സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് (സിബിഐസി) ആണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ വസ്ത്രങ്ങൾക്ക് ജനുവരി മുതൽ വിലകൂടും. നിലവിൽ 1000 രൂപവരെയുള്ള തുണിത്തരങ്ങൾക്ക് അഞ്ച് ശതമാനമായിരുന്നു നികുതി ചുമത്തിയിരുന്നത്. വിലവ്യത്യാസമില്ലാതെ ചെരുപ്പുകളുടെ ജിഎസ്ടിയും അഞ്ചിൽനിന്ന് 12ശതമാനമാക്കിയിട്ടുണ്ട്.

തുണിത്തരങ്ങളുടെയും പാദരക്ഷയുടെയും തീരുവ ജനുവരി മുതൽ പരിഷ്കരിക്കാൻ കഴിഞ്ഞ സെപ്റ്റംബറിൽ ചേർന്ന ജിഎസ്ടി കൗൺസിൽ യോഗം തീരുമാനിച്ചിരുന്നു. ജിഎസ്ടി നിരക്ക് കൂട്ടിയില്ലെങ്കിലും വസ്ത്രവിലയിൽ 15 – 20 ശതമാനംവരെ വിലവർധനവുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. വിപണിയിൽ 80ശതമാനവും 1,000 രൂപക്ക് താഴെ വിലയുള്ള വസ്ത്രങ്ങളാണ്. നൂൽ, പാക്കിങ്, ചരക്ക് ഗതാഗതം എന്നിവയുടെ വിലവർധനകൂടിയാകുമ്പോൾ തുണിവ്യവസായ മേഖലക്ക് തീരുമാനം ആഘാതമാകുമെന്ന് ക്ലോത്തിങ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ ഭാരവാഹികൾ പറയുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഉസ്ബസ്ക്കിസ്ഥാനിലെ മെഡിക്കൽ വിദ്യാർഥിനിയുടെ കൊലപാതകത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

0
ആലപ്പുഴ: ഉസ്ബസ്ക്കിസ്ഥാനിലെ മെഡിക്കൽ വിദ്യാർഥിനിയുടെ കൊലപാതകത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. തലക്കേറ്റ ക്ഷതം...

മൂന്നാം ദിവസവും ഇറാനില്‍ വ്യോമാക്രമണം ; ആക്രമിക്കാന്‍ പൂർണ്ണ സജ്ജമെന്ന് ഇസ്രയേല്‍

0
ടെഹ്‌റാൻ : തുടര്‍ച്ചയായ മൂന്നാം ദിവസവും ഇറാനില്‍ വ്യോമാക്രമണം. കൊനര്‍ക് നഗരത്തിലെ...

നടന്‍ വിനായകനെതിരായ കേസ് ; തുടർനടപടികൾ വേഗത്തിലാക്കാൻ പോലീസ്

0
ആലപ്പുഴ: നടൻ വിനായകനെതിരെ ചുമത്തിയ സ്ത്രീത്വത്തെ അപമാനിച്ചതിനുള്ള കേസില്‍ തുടർനടപടികൾ വേഗത്തിലാക്കാൻ ഒരുങ്ങി...

സ്വര്‍ണമാല മോഷ്ടിച്ചെന്ന് ആരോപണം ; യുവതിക്ക് സഹോദരന്റെ ക്രൂരമര്‍ദനം

0
എറണാകുളം : സ്വര്‍ണമാല മോഷ്ടിച്ചെന്ന് ആരോപിച്ച് യുവതിക്ക് സഹോദരന്റെ ക്രൂര മര്‍ദ്ദനം....