ചെമ്പൻ വിനോദിന്റെ ഭാര്യ സിനിമയിലേക്ക് ; ക്യാരക്ടർ പോസ്റ്റർ പങ്കുവെച്ച് താരം

For full experience, Download our mobile application:
Get it on Google Play

നടനും നിർമാതാവുമായ ചെമ്പൻ വിനോദിന്റെ ഭാര്യ മറിയം തോമസ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു. കുഞ്ചാക്കോ ബോബനും ചെമ്പൻ വിനോദും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ‘ഭീമന്റെ വഴി’ എന്ന ചിത്രത്തിൽ ഒരു നഴ്സിന്റെ കഥാപാത്രത്തെയാണ് മറിയം അവതരിപ്പിക്കുന്നത്. മറിയത്തിന്റെ ക്യാരക്ടർ പോസ്റ്ററും ചെമ്പൻ വിനോദ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.

അടുത്തിടെ പുറത്തിറങ്ങിയ ട്രെയിലറിലും മറിയത്തിന്റെ കഥാപാത്രത്തെ കാണിച്ചിട്ടുണ്ട്. കുഞ്ചാക്കോ ബോബനെ പരിചയപ്പെടുത്തുന്ന ഭാഗത്താണ് മറിയം അവതരിപ്പിക്കുന്ന നഴ്സിനെയും ട്രെയിലറിൽ കാണിക്കുന്നത്. അഷറഫ് ഹംസ സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബർ ആദ്യവാരം പ്രദർശനത്തിനെത്തും. ചെമ്പൻ വിനോദിന്റേതാണ് ചിത്രത്തിന്റെ കഥ. റിമ കല്ലിങ്കൽ, ആഷിഖ് അബു, ചെമ്പൻ വിനോദ് എന്നിവർ ചേർന്നാണ് സിനിമയുടെ നിർമാണം. ലോക്ഡൗൺ കാലത്തായിരുന്നു ചെമ്പൻ വിനോദും മറിയവും വിവാഹിതരായത്. സൈക്കോളജിസ്റ്റാണ് മറിയം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വടകര അധ്യാപികമാർ പ്രതികളായ എംഡിഎംഎ കേസ് ; മുഖ്യ സൂത്രധാരൻ സംസ്ഥാനം വിട്ടെന്ന് സൂചന

0
വടകര : അധ്യാപികമാർ പ്രതികളായ വടകര എംഡിഎംഎ കേസിൽ ലഹരി എത്തിച്ച്...

ബിവറേജസ് ഔട്ട്ലെറ്റിന് മുന്നിൽ യുവാവിന് ക്രൂരമർദനം ; രണ്ടുപേർ പിടിയിൽ

0
ആലപ്പുഴ: ബിവറേജസ് ഔട്ട്ലെറ്റിന് മുന്നിലുണ്ടായ തർക്കം പിടിച്ചുമാറ്റാൻ ശ്രമിച്ച യുവാവിനെ ക്രൂരമായി...

‘പ്രധാനമന്ത്രി ജനാധിപത്യത്തിനെതിരല്ല’ ; തിര. കമ്മിഷണർ നിയമനസമിതിയുടെ സാധുത ഇല്ലാതാക്കരുതെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ

0
ന്യൂഡൽഹി : ജനാധിപത്യതത്ത്വങ്ങൾക്കെതിരായാണ് പ്രധാനമന്ത്രി പ്രവർത്തിക്കുക എന്ന സങ്കല്പത്തിന്റെ അടിസ്ഥാനത്തിൽ ഭരണഘടനാക്കോടതി...

സംസ്ഥാനത്ത് തീവ്ര മഴയ്ക്ക് സാധ്യത ; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു ;...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും തീവ്ര മഴയ്ക്ക് സാധ്യത. ഇന്ന് 11...