പ്രധാനമന്ത്രിയുടെ ഇൻ‌സ്റ്റഗ്രാം വിഡിയോ ; രൂക്ഷ വിമർശനവുമായി അഭിജീത് ദീപ്കെ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : പരീക്ഷ ക്രമക്കേടുകൾ തടയുന്നതിനുള്ള ഭേദഗതി ബിൽ പാർലമെന്റ് പാസാക്കിയതിനെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവച്ച വിഡിയോ സന്ദേശത്തിനു നേരെ കടുത്ത പരിഹാസവുമായി കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെ. ‘നിങ്ങളുടെ ചർമത്തിനു രാജ്യത്തിന്റെ ഭാവിയെക്കാൾ തിളക്കമുണ്ട്’ എന്നായിരുന്നു ഇൻസ്റ്റഗ്രാമിൽ അഭിജീത് ദീപ്കെ കുറിച്ചത്. ചോദ്യപ്പേപ്പർ ചോർച്ചയെക്കുറിച്ച് സംസാരിക്കുന്ന മോദി പ്രധാനമന്ത്രി പദം ഒഴിഞ്ഞു സമൂഹമാധ്യമ ഇൻഫ്ലുവൻസർ ആകുന്നതാണ് നല്ലതെന്നും അഭിജീത് ദിപ്കെ മാധ്യമങ്ങളോട് പറഞ്ഞു.

പുതിയ രീതിയിൽ വിഡിയോകൾ എടുത്തതുകൊണ്ട് മാത്രം പുതുതലമുറയുടെ പിന്തുണ നേടാനാകില്ലെന്നും, മാറ്റേണ്ടത് ക്യാമറയുടെ ആംഗിൾ അല്ല, ഹൃദയത്തിന്റെ ആംഗിൾ ആണെന്നുമുള്ള കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധിയുടെ പാർലമെന്റിലെ വിമർശനത്തെ അഭിജിത് ദീപ്കെ പിന്തുണച്ചു. “ബില്ലുകൾ വന്നുകൊണ്ടേയിരിക്കുമെന്ന് ഞാൻ കരുതുന്നു. എന്നാൽ ഈ ആളുകളുടെ ലക്ഷ്യം ശരിയാകുന്നതുവരെ ഒന്നും സംഭവിക്കാൻ പോകുന്നില്ല. പരിഷ്കാരങ്ങളിലൂടെ ഈ രാജ്യത്ത് നിരവധി നല്ല നിയമങ്ങൾ നിർമിക്കപ്പെട്ടിട്ടുണ്ട്. ഇവിടെ ഒന്നിനുപിന്നാലെ ഒന്നായി നിയമങ്ങൾ പാസാക്കപ്പെടുന്നുണ്ട്. മൂന്ന് ദിവസം മുമ്പ് നരേന്ദ്ര മോദി ഒരു ഫാസ്റ്റ് ട്രാക്ക് കോടതി വാഗ്ദാനം ചെയ്തിരുന്നു.

ചോദ്യപേപ്പർ ചോർച്ച കേസുകൾക്കായി ഫാസ്റ്റ് ട്രാക്ക് കോടതി വരുമെന്ന് കരുതി ആളുകൾ വളരെ സന്തോഷത്തിലായിരുന്നു. എന്നാൽ എന്താണ് സംഭവിച്ചത് ? സിബിഐയുടെ അഭിഭാഷകൻ ഹാജരാകാത്തതിനാൽ ഏറ്റവും ആദ്യത്തെ വാദം കേൾക്കൽ തന്നെ മാറ്റിവച്ചു. അതുകൊണ്ട് നിങ്ങൾക്ക് ഇഷ്ടമുള്ള ഏത് നിയമവും ഉണ്ടാക്കാം, പക്ഷേ അത് നടപ്പിലാക്കുന്ന ആളുകൾ നല്ലവരാകുന്നതുവരെ ആ നിയമങ്ങൾ കൊണ്ട് എന്താണ് കാര്യം ? ’’ – അഭിജീത് ദീപ്കെ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...