ഓണം വീട്ടിലാക്കണമെന്ന് മുഖ്യമന്ത്രി ; ഇനി രോഗം കൂടുമെന്ന് മുന്നറിയിപ്പ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഓണക്കാലത്ത് ആള്‍ക്കൂട്ടം ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇനിയും രോഗം വരാത്ത 50 ശതമാനം പേര്‍ കേരളത്തിലുണ്ടെന്നും ഓണാഘോഷം കുടുംബങ്ങളില്‍ നടക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓണക്കാലവും നിയന്ത്രണങ്ങളിലെ ഇളവും കണക്കിലെടുത്ത് കേരളത്തില്‍ വരും ദിവസങ്ങളില്‍ കോവിഡ് കേസുകള്‍ വന്‍തോതില്‍ കൂടുമെന്ന് കേന്ദ്രസംഘം മുന്നറിയിപ്പ് നൽകിയിരുന്നു.

ഓഗസ്റ്റ് 20–ാം തീയതിയാകുമ്പോഴേക്കും ആകെ 4.6 ലക്ഷം കേസുകൾ റിപ്പോർട്ട് ചെയ്തേക്കുമെന്നും ഓണാഘോഷം, ടൂറിസം കേന്ദ്രങ്ങള്‍ തുറന്നത്, നിയന്ത്രണങ്ങളിലെ ഇളവുകള്‍ എന്നിവ തിരിച്ചടിയാകുമെന്നും കേന്ദ്രസംഘം വിലയിരുത്തി. പഞ്ചായത്ത് അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങളില്‍ മാനദണ്ഡങ്ങൾ പാലിക്കുന്നതിലും ഹോം ഐസലേഷൻ നടപ്പാക്കുന്നതിലും കേരളത്തിന് വീഴ്ചയുണ്ടായത് രോഗവ്യാപനത്തിന് കാരണമായെന്നും കേന്ദ്ര സംഘം കുറ്റപ്പെടുത്തി.

അതേസമയം പുതുക്കിയ ലോക്ക്ഡൗണ്‍ മാനദണ്ഡപ്രകാരം അടച്ചിടുന്ന പ്രദേശങ്ങളുടെ പട്ടിക ബുധനാഴ്ച വൈകിട്ടോടെ കലക്ടര്‍മാര്‍ പ്രഖ്യാപിക്കും. 60 വയസ്സു കഴിഞ്ഞവരുടെയും കിടപ്പുരോഗികളുടെയും വാക്സിനേഷൻ ഉടന്‍ പൂർത്തിയാക്കാനുള്ള നടപടി ആരോഗ്യവകുപ്പ് തുടങ്ങി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...