മുഖ്യമന്ത്രി പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തിന് ഇത് അഭിമാന നിമിഷം, രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റു. സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ പ്രൗഢഗംഭീരമായ വേദിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. മന്ത്രിമാര്‍ക്കും അദ്ദേഹം സത്യവാചകം ചൊല്ലിക്കൊടുക്കുകയാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രധാനസദസിലെ ഇരിപ്പിടങ്ങളുടെ എണ്ണം 250 ആയി ചുരുക്കിയിരുന്നു. സത്യപ്രതിജ്ഞയില്‍ ആളുകളുടെ ബാഹുല്യം ഉണ്ടാകരുതെന്ന് ഹൈക്കോടതിയും നര്‍ദ്ദശിച്ചിരുന്നു.

പി​ണ​റാ​യി​ക്കൊ​പ്പം മ​റ്റു മ​ന്ത്രി​മാ​രും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​ല്‍​ക്കു​ക​യാ​ണ്. ച​ട​ങ്ങി​ല്‍ ഇ​ട​തു​പ​ക്ഷ​ത്തു​നി​ന്നു​ള്ള 99 എം​എ​ല്‍​എ​മാ​രും പ​ങ്കെ​ടു​ത്തു. അ​തേ​സ​മ​യം പ്ര​തി​പ​ക്ഷം വി​ട്ടു​നി​ന്നു. നേ​ര​ത്തേ പ്ര​മു​ഖ സംഗീ​ത​ജ്ഞ​ര്‍ അ​ണി​നി​ര​ന്ന ന​വ​കേ​ര​ള ഗീ​താ​ഞ്ജ​ലി​യു​മാ​യാ​ണ് ച​ട​ങ്ങി​ന് തു​ട​ക്ക​മി​ട്ട​ത്. തു​ട​ര്‍​ന്ന് എ​ല്ലാ​വ​രെ​യും നേ​രി​ട്ട് ക​ണ്ട​ശേ​ഷ​മാ​ണ് പി​ണ​റാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യാ​ന്‍ വേ​ദി​യി​ലേ​ക്ക് എ​ത്തി​യ​ത്.

പി​ണ​റാ​യി വി​ജ​യ​ന് ശേ​ഷം കെ. ​രാ​ജ​ന്‍, റോ​ഷി അ​ഗ​സ്റ്റി​ന്‍, കെ. ​കൃ​ഷ്ണ​ന്‍​കു​ട്ടി, എ.​കെ. ശ​ശീ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. റോ​ഷി അ​ഗ​സ്റ്റി​ന്‍, കെ. ​കൃ​ഷ്ണ​ന്‍​കു​ട്ടി എ​ന്നി​വ​ര്‍ ദൈ​വ​നാ​മ​ത്തി​ലാ​ണ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്. പി​ണ​റാ​യി അ​ട​ക്ക​മു​ള്ള​വ​ര്‍ സ​ഗൗ​ര​വം പ്ര​തി​ജ്ഞ​ചെ​യ്തു.

സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​നു ശേ​ഷം രാ​ജ്ഭ​വ​നി​ല്‍ ചാ​യ​സ​ത്കാ​ര​വും തു​ട​ര്‍​ന്ന് ആ​ദ്യ മ​ന്ത്രി​സ​ഭാ യോ​ഗ​വും ചേ​രും. കോ​വി​ഡ് നി​യ​ന്ത്ര​ണം, നി​യ​മ​സ​ഭാ സ​മ്മേ​ള​നം, കെ -​റെ​യി​ല്‍ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ള്‍ മ​ന്ത്രി​സ​ഭ ച​ര്‍​ച്ച ചെ​യ്യും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറന്മുളയില്‍ ഓഗസ്റ്റ് 30ന് ഉപരാഷ്ട്രപതി എത്തും : നീറ്റ് പരീക്ഷാർത്ഥികൾക്ക്‌ നിർദ്ദേശങ്ങൾ നല്‍കി ആറന്മുള...

0
ആറന്മുള : ഓഗസ്റ്റ് 30ന് ആറന്മുള ക്ഷേത്രക്കടവിൽ നടക്കുന്ന ഉത്രട്ടാതി ജലമേള...

ഐഎഎസ് ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ച് സർക്കാർ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്

0
ഭോപ്പാൽ: ഐഎഎസ് ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ച് സർക്കാർ ജോലി വാഗ്ദാനം ചെയ്ത് ആളുകളിൽ...

‘മരണത്തിന് ഉത്തരവാദി മോട്ടോർ വാഹന വകുപ്പ്’ , ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചതിന് പിന്നാലെ ജീവനൊടുക്കി...

0
മലപ്പുറം : മരണത്തിന് ഉത്തരവാദി മോട്ടോർ വാഹന വകുപ്പ് എന്ന് ഫേസ്ബുക്ക്...

കാറിന് വഴി മാറി കൊടുത്തില്ല : തിരുവല്ല കടപ്രയില്‍ സഹോദരങ്ങളായ വിദ്യാര്‍ത്ഥികള്‍ക്ക് ക്രൂര മര്‍ദ്ദനം

0
തിരുവല്ല : തിരുവല്ല കടപ്രയില്‍ കാറിന് വഴിമാറി കൊടുത്തില്ല എന്നാരോപിച്ച് വിദ്യാര്‍ഥികള്‍ക്ക് ക്രൂര...