കൊച്ചി : സ്വര്‍ണ കള്ളക്കടത്തിലൂടെ കള്ളപ്പണം വെളുപ്പിച്ച കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായ സി.എം. രവീന്ദ്രനെ എന്‍ഫോഴ്‌സ്‌മെന്റ് വീണ്ടും ചോദ്യം ചെയ്യും. കൂടുതല്‍ രേഖകളുമായി സി. എം. രവീന്ദ്രനോട് ഇന്ന് ഹാജരാകാനാണ് ഇഡി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ രണ്ടുദിവസം 26 മണിക്കൂറോളം രവീന്ദ്രനെ ഇഡി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. പല ചോദ്യങ്ങള്‍ക്കും സി. എം. രവീന്ദ്രന്‍ കൃത്യമായ മറുപടി നല്‍കുന്നില്ലെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ പറയുന്നത്. മാത്രമല്ല രവീന്ദ്രന്‍ സമര്‍പ്പിച്ച സ്വത്തു വിവരങ്ങളുടെ കണക്കും വരുമാനത്തിന്‍റെ കണക്കും തമ്മില്‍ പൊരുത്തക്കേട് ഉണ്ടെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.