സി എം രവീന്ദ്രന്റെ ആശുപത്രി നാടകം ; പാര്‍ട്ടിക്കുള്ളില്‍ പൊട്ടലും ചീറ്റലും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ ചൊല്ലി സിപിഎമ്മില്‍ ആഭ്യന്തര കലഹം. രവീന്ദ്രന്റെ അസുഖ നാടകത്തില്‍ സിപിഎമ്മിനുള്ളില്‍ അതൃപ്തി ഉടലെടുത്തു കഴിഞ്ഞു. ഇന്നായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു മുന്നില്‍ രവീന്ദ്രന്‍ ഹാജരാകേണ്ടിയിരുന്നത്. മുഖ്യമന്ത്രി അനാവശ്യമായി രവീന്ദ്രനെ സംരക്ഷിക്കുകയാണെന്നാണ് ഒരു വിഭാഗം നേതാക്കളുടെ കുറ്റപ്പെടുത്തലുകള്‍.

ചോദ്യം ചെയ്യലിന് ഹാജരാകാന്‍ മൂന്നുതവണ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് നോട്ടീസ് നല്‍കി. ആദ്യം നോട്ടീസ് നല്‍കിയപ്പോള്‍ കൊറോണ ബാധിതനാകുകയും പിന്നീട് നോട്ടീസ് നല്‍കിയപ്പോള്‍ കോവിഡാനന്തര പ്രശ്‌നങ്ങള്‍ ചൂണ്ടികാണിച്ച്‌ ഒഴിവാകുകയുമായിരുന്നു. ഇന്ന് ഹാജരാകണമെന്ന് കാണിച്ച്‌ നോട്ടീസ് നല്‍കിയപ്പോള്‍ വീണ്ടും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രവീന്ദ്രന്‍ അഭയം തേടി.

ആവര്‍ത്തിച്ച്‌ നോട്ടീസ് നല്‍കിയിട്ടും രവീന്ദ്രന്‍ ഇഡിക്ക് മുന്നില്‍ ഹാജരാകാത്തത് പാര്‍ട്ടിക്കും സര്‍ക്കാരിനും ജനങ്ങള്‍ക്കിടയില്‍ അവമതിപ്പ് ഉണ്ടാക്കുമെന്നാണ് സിപിഎമ്മിന്റെ നിലപാട്. മുഖ്യമന്ത്രി രവീന്ദ്രനെ സംരക്ഷിക്കുകയാണെന്നാണ് തോമസ് ഐസക്ക് പക്ഷക്കാരായ ചില നേതാക്കളുടെ രഹസ്യമായുള്ള പ്രതികരണം. മുഖ്യമന്ത്രിയുമായി ഏറ്റവും കൂടുതല്‍ അടുപ്പമുള്ള അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനായി ആരോഗ്യ വകുപ്പും വഴിവിട്ട് സഹായിക്കുന്നതായായും പാര്‍ട്ടിക്കുള്ളില്‍ നിന്ന് ചിലര്‍ ആരോപണം ഉയര്‍ത്തുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...