വ്യാപാരികളെ വെല്ലുവിളിച്ച് പിണറായി വിജയന്‍ ; നേരിടേണ്ട രീതിയില്‍ നേരിടും – അത് മനസിലാക്കി കളിച്ചാല്‍ മതി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : വ്യാഴാഴ്ച സ്വന്തം നിലയ്ക്ക് കേരളത്തിലെ കടകള്‍ പൂര്‍ണമായും തുറക്കുമെന്ന വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രഖ്യാപനത്തിനെതിരെ വെല്ലുവിളിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ‘വ്യാപാരികളുടെ വികാരം മനസിലാക്കാന്‍ ഞങ്ങള്‍ക്ക് കഴിയും. ആ വികാരത്തിനൊപ്പം നില്‍ക്കുന്നതിനൊന്നും വിഷമമില്ല. പക്ഷെ മറ്റൊരു രീതിയില്‍ തുടങ്ങിയാല്‍ അതിനെ സാധാരണ ഗതിയില്‍ നേരിടേണ്ട രീതിയില്‍ നേരിടും. അത് മനസിലാക്കി കളിച്ചാല്‍ മതി. അത്രയേ പറയാനുള്ളൂ’- മുഖ്യമന്ത്രി പറഞ്ഞു.

ജൂലായ്‌ 15 മുതല്‍ എല്ലാ കടകളും കോവിഡ്‌ മാനദണ്ഡങ്ങള്‍ പാലിച്ച് തുറക്കുമെന്ന് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെയാണ് മുഖ്യമന്ത്രിയുടെ വെല്ലുവിളി. എല്ലാ ദിവസവും തുറക്കാന്‍ സര്‍ക്കാരിന്റെ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നാണ് വ്യാപാരികളുടെ തീരുമാനം. കോഴിക്കോട്ടെ സമരത്തെ തള്ളുകയാണ് മുഖ്യമന്ത്രിയെന്നും വ്യാപാരികളുടെ ആവശ്യം ന്യായമെങ്കില്‍ അംഗീകരിക്കാന്‍ മടിക്കുന്നതെന്തിനെന്നും വ്യാപാരി വ്യവസായിഏകോപന സമിതി പ്രസിഡന്റ് ടി നസറുദ്ദീന്‍ ചോദിച്ചു. മുഖ്യമന്ത്രിയുടെത്  ധിക്കാരപരമായ നടപടിയെന്നാണ്  വ്യാപാരികള്‍ വിശേഷിപ്പിച്ചത്‌. പിണറായി വിജയന്റെ കണക്കുകൂട്ടലുകള്‍ തെറ്റുമെന്നും വ്യാപാരികള്‍ രോഷത്തോടെ പ്രതികരിച്ചു.

വ്യാഴാഴ്ച കേരളത്തിലെ കടകള്‍ തുറക്കാനുള്ള തീരുമാത്തില്‍ മാറ്റമില്ലെന്ന് ആവര്‍ത്തിച്ച് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ്  ടി. നസറുദ്ദീന്‍. നാളെ മുഖ്യമന്ത്രിയുമായി ചര്‍ച്ചയുണ്ടെന്നും അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കില്‍ സമരത്തില്‍ നിന്നും ഒരിഞ്ചുപോലും പിന്നോട്ട് പോകില്ലെന്നും ടി. നസറുദ്ദീന്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...