മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനത്തിന് ടോൾ ഫ്രീ നമ്പർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനത്തില്‍ ബന്ധപ്പെടാന്‍ ഇനി മുതല്‍ 1076 എന്ന നാലക്ക ടോള്‍ ഫ്രീ നമ്പര്‍. 2022 ജനുവരി ഒന്നു മുതല്‍ പുതിയ നമ്പര്‍ പ്രബല്യത്തില്‍ വരും. മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനത്തിലേക്ക് ബന്ധപ്പെടാന്‍ നിലവില്‍ 1800 425 7211 എന്ന 11 അക്ക ടോള്‍ ഫ്രീ നമ്പറാണുള്ളത്. സംസ്ഥാനത്തിന് അകത്ത് ലാന്‍ഡ് ലൈനില്‍ നിന്നോ മൊബൈലില്‍ നിന്നോ വിളിക്കുന്നവര്‍ക്ക് 1076 ലേക്ക് നേരിട്ട് വിളിക്കാം. സംസ്ഥാനത്തിന് പുറത്ത് നിന്ന് വിളിക്കുന്നവര്‍ 0471 എന്ന കോഡും രാജ്യത്തിന് പുറത്ത് നിന്ന് വിളിക്കുന്നവര്‍ 91 എന്ന കോഡും ചേര്‍ത്താണ് വിളിക്കേണ്ടത്.

മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനം ഓഫീസ് പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 10.15 മുതല്‍ വൈകുന്നേരം 5.15 വരെ പ്രവര്‍ത്തിക്കുന്നു. രണ്ടാം ശനിയാഴ്ചയും പ്രാദേശിക അവധി ദിനങ്ങളിലും പരാതി പരിഹാര സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ട്. മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച പരാതികളുടെയും അപേക്ഷയുടെയും തല്‍സ്ഥിതി 1076 എന്ന നമ്പറിലൂടെ അറിയാന്‍ കഴിയും.

പരാതികളില്‍ തീരുമാനമെടുക്കുന്നതില്‍ കാലതാമസം ശ്രദ്ധയില്‍പ്പെട്ടാലും സ്വീകരിച്ച നടപടികളില്‍ അതൃപ്തി ഉണ്ടെങ്കിലും ഈ നമ്പറില്‍ അറിയിച്ചാല്‍ പരിഹാര നടപടി സ്വീകരിക്കും. ടോള്‍ ഫ്രീ നമ്പറിലൂടെ മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനത്തിലേക്ക് ബന്ധപ്പെടുന്നവര്‍ക്ക് ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിക്കുന്ന സേവനം സംബന്ധിച്ച അഭിപ്രായം രേഖപ്പെടുത്താനും സംവിധാനമുണ്ട്. ഫോണ്‍ സംഭാഷണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് വിളിച്ച നമ്പറിലേക്ക് പ്രതികരണം രേഖപ്പെടുത്താനുള്ള ലിങ്ക് സഹിതം എസ്.എം.എസ് ലഭിക്കും. ലിങ്ക് ഉപയോഗിച്ച്‌ അഭിപ്രായവും റാങ്കിങ്ങും രേഖപ്പെടുത്താം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തുണിക്കച്ചവടത്തിന്റെ മറവില്‍ ലഹരിവില്‍പ്പന ; തിരുവനന്തപുരത്ത് അമ്മയും മകനും അടക്കം നാല് പേര്‍ പിടിയില്‍

0
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വന്‍ എംഡിഎംഎ വേട്ട. തുണിക്കച്ചവടത്തിന്റെ മറവില്‍ എംഡിഎംഎ...

കരുവാറ്റ കൊലപാതകം ; മുത്തച്ഛനെ കൊല്ലാൻ 13കാരി തന്ത്രങ്ങൾ മെനഞ്ഞത് ദിവസങ്ങളെടുത്ത്

0
ആലപ്പുഴ: കരുവാറ്റയിൽ മുത്തച്ഛനെ കൊല്ലാനുള്ള തന്ത്രങ്ങൾ മെനയാൻ 13കാരി എടുത്തത് ദിവസങ്ങൾ...

മാസപ്പടിക്കേസ് ; ഇഡി നടപടികളെ രാഷ്ട്രീയമായി നേരിടാന്‍ സിപിഎം

0
തിരുവനന്തപുരം: പ്രതിപക്ഷനേതാവ് പിണറായി വിജയന്‍റെ മകൾ ടി.വീണക്കെതിരായ മാസപ്പടി കേസിൽ ഇഡി...

ആലപ്പുഴ അമ്പലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു

0
ആലപ്പുഴ: അമ്പലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു. അമ്പലപ്പുഴ വടക്ക്...