കൊവി‍ഡ് വ്യാപന സാധ്യത ; തിരുവനന്തപുരത്തും കൊച്ചിയിലും ജനിതക ശ്രേണീകരണ പഠനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ക്രിസ്മസ് പുതുവൽസര ആഘോഷങ്ങളടക്കം ക​ഴിയുന്നതോടെ കേരളത്തിൽ കൊവി‍ഡ് വ്യാപനത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. പലരും കൊവി‍ഡ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ല. ആൾക്കൂട്ടങ്ങൾക്കും ആൾക്കൂട്ട ആഘോഷങ്ങൾക്കും കുറവില്ല. ഈ സാഹചര്യത്തിലാണ് പുതു വർഷം പിറക്കുന്നതോ‍ടെ കൊവിഡ് വ്യാപനം വലിയതോതിൽ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 2000ന് താഴെയാണ് പ്രതിദിന കൊവി‍ഡ് രോ​ഗികളുടെ എണ്ണം. പരിശോധിക്കുന്ന സാംപിളുകള‌ുടെ എണ്ണം കുറഞ്ഞതും ‌പ്രതിദിന രോ​ഗികളുടെ എണ്ണം കുറയാൻ ഒരു കാരണമായിരിക്കാം. പുതിയ കേസുകളുടെ വളർച്ചാ നിരക്കിൽ മുൻ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോൾ 24 ശതമാനം കുറവ് ഉണ്ടായിട്ടുണ്ട്.

സംസ്ഥാനത്ത് ഇതുവരെ 57 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതിൽ തിരുവനന്തപുരം , എറണാകുളം ജില്ലകളിലാണ് രോ​ഗികൾ കൂടുതലുള്ളത്. അതുകൊണ്ടു തന്നെ ഇവിടങ്ങളിലെ കൊവിഡ് രോ​ഗികളിൽ ജനിതക ശ്രേണീകരണ പഠനം നടത്തും. രോ​ഗം വ്യാപിക്കാനുള്ള സാധ്യത മുന്നിൽ കണ്ട് ആശുപത്രികളിലടക്കം സംവിധാനങ്ങൾ കൂടുതൽ സജ്ജമാക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു. ഓക്സിജൻ ഉൽപദനവും സംഭരണവും ഉറപ്പാക്കണം.

ചികിൽസക്ക് ആവശ്യമായ കിടക്കകൾ , അത്യാഹിത സംവിധാനങ്ങൾ എന്നിവയും തയാറായിരിക്കണമെന്ന നിർദേശവും നൽകിയിട്ടുണ്ട്. ഡിസംബർ 20 മുതൽ 26 വരെയുള്ള കാലയളവിൽ ശരാശരി 26283 പേരിൽ രണ്ട് ശതമാനം പേർക്ക് മാത്രമാണ് ഐ സി യു ചികിൽസ ആവശ്യമായി വന്നത്. വാക്‌സിൻ എടുക്കേണ്ട ജനസംഖ്യയുടെ 97.6ശതമാനം പേരും ഒരു ഡോസ് വാക്‌സിനും 77ശതമാനം പേർക്ക് രണ്ട് ‍ഡോസ് വാക്‌സിനും കേരളം നൽകിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎഇക്കു നേരെ ഇറാന്റെ മിസൈൽ ആക്രമണം ; ഏതു ഭീഷണിയെയും നേരിടാൻ സജ്ജമെന്ന് പ്രതിരോധ...

0
ദുബായ് : ഒരു മാസത്തിലേറെ നീണ്ട ഇടവേളയ്ക്കു ശേഷം യുഎഇക്കു നേരെ...

പാലക്കാട് ഇൻസ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലി തമ്മിലടിച്ച വിദ്യാർത്ഥികളെ തടഞ്ഞ യുവാവിനെ കത്തികൊണ്ട് കുത്തി പ്ലസ്...

0
മുതലമട: പാലക്കാട് മുതലമടയിൽ പ്ലസ് വൺ വിദ്യാർത്ഥിയുടെ കുത്തേറ്റ് ഒരാൾക്ക് പരുക്ക്....

പേരൂർക്കടയിൽ ആൽമരകൊമ്പ് രണ്ട് തവണ ഒടിഞ്ഞു വീണു ; രണ്ടാമത് വീണത് കാറിനു മുകളിലേക്ക്...

0
​തിരുവനന്തപുരം: പേരൂർക്കട-കുടപ്പനക്കുന്ന് റോഡിൽ ആൽമരം വീണ് ഗതാഗത തടസമുണ്ടായതിന് പിന്നാലെ ഉച്ചയ്ക്ക്...

13 കാരി വയോധികനെ കൊല്ലാനുള്ള കാരണം വിശ്വസിക്കാതെ പോലീസ് ; രാത്രി വീട്ടിലെത്തി കൊന്നത്...

0
ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാടിന് അടുത്ത് കരുവാറ്റയിൽ വയോധികന്‍റെ കൊലപാതകത്തിൽ അടുത്ത ബന്ധുവായ...