പ്രധാനമന്ത്രിെയെ നേരിട്ട് കണ്ട് പ്രശ്നങ്ങൾ ശ്രദ്ധയിൽ പെടുത്തിയെന്ന് മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : പ്രധാനമന്ത്രിയുൾപ്പടെയുള്ളവരെ നേരിൽകണ്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്തിൻ്റെ പ്രശ്നങ്ങൾ മോദിയുടെ ശ്രദ്ധയിൽ പെടുത്തി. സാമ്പത്തിക പ്രശ്‌നങ്ങൾ, മറ്റ് വിഷയങ്ങൾ എന്നിവ ചർച്ചയായി. 4 പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചു. വയനാട് പുനരധിവാസത്തിന് എൻഡിആർഫിൽ നിന്ന് 2221 കോടി ഗ്രാന്‍റ്  അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. സാമ്പത്തിക പ്രയാസങ്ങൾ പരിഹരിക്കാന്‍ കടമെടുപ്പ് നിയന്ത്രണങ്ങൾ ലഘൂകരിക്കണം. ദശാശം 5 ശതമാനം അധികമായി കടമെടുക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടു. ദേശീയപാതാ വികസനത്തിനും പിന്തുണ തേടി. നെല്ല് സംഭരണത്തിലെ കുടിശിക ഉടൻ അനുവദിക്കണം എത്രയും വേഗം ഇടപെടൽ ഉണ്ടാകണമെന്ന് പ്രധാനമന്ത്രിയോടാവശ്യപ്പെട്ടു.

ധനഞെരുക്കത്തിൽ ഇടപെടണമെന്ന് നിർമ്മല സീതാരാമനോട് ആവശ്യപ്പെട്ടു. സംസ്ഥാനത്തിന് 9765 കോടിയുടെ ഡിഎസ്ടി വരുമാനനഷ്‌ടം ഉണ്ട്. 5200 കോടി കടമെടുപ്പ് പരിധിയില്‍ കുറവ് ഉണ്ട്. താൽക്കാലിക ആശ്വാസമായി മുൻപത്തെ കടമെടുപ്പ് പരിധി പുനസ്ഥാപിക്കണം. സംസ്ഥാനത്തിന്‍റെ  ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് അമിത്ഷാ പറഞ്ഞുവെന്നും മുഖ്യമന്ത്രി അറിയിച്ചു. ദേശീയപാതാ വികസനത്തിന് കേരളം സ്വീകരിക്കുന്ന നടപടിയെ ഗഡ്കരി അഭിനന്ദിച്ചു. NH66 എല്ലാ റീച്ചുകളുടെയും നിർമ്മാണ പ്രവൃത്തി ഡിസംബറോടെ പൂർത്തിയാക്കും നിർമ്മാണ പുരോഗതി വിലയിരുത്താൻ ഗഡ്കരിയെത്തുമെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂരിൽ ശക്തമായ മഴ ; ദേശീയ പാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞു

0
കണ്ണൂർ: കണ്ണൂർ എളയാവൂരിൽ ദേശീയ പാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞു. രാവിലെ...

സ്വകാര്യ ബസിൽ ഇതര സംസ്ഥാനക്കാരായ യാത്രക്കാർക്ക് മർദ്ദനം ; ബസ് ജീവനക്കാർ അറസ്റ്റിൽ

0
കൊച്ചി: സ്വകാര്യ ബസിൽ യാത്ര ചെയ്ത ഇതര സംസ്ഥാനക്കാരെ മർദിച്ച സംഭവത്തിൽ...

ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം ; ജീവൻരക്ഷാ വാഹനത്തെ ദുരുപയോഗം ചെയ്തുവെന്ന് ആംബുലൻസ് ​ഡ്രൈവർമാർ ;...

0
പാലക്കാട്: പാലക്കാട് ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം. മോയൻസ് എൽപി സ്കൂളിൽ വെച്ച്...

ചോദ്യപേപ്പർ ചോർച്ചാ പ്രചാരണങ്ങൾ വ്യാജം ; ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി എൻബിഇഎംഎസ്

0
ന്യൂഡൽഹി : പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന...